ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 6
1. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ ………….. ?
ആറ്റോമിക നമ്പർ.
2. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
1897
3. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
രണ്ട്
4. അണുവിഘടനം കണ്ടുപിടിച്ചത്?
1939 ൽ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, ഫ്രിറ്റ്സ് സ്ട്രാസ്മനും ചേർന്ന്.
5. ആറ്റം എന്ന പദത്തിനർത്ഥം …………?
വിഭജിക്കാൻ കഴിയാത്തത്
6. കാഥോഡ് കിരണങ്ങളിൽ അടങ്ങിയിരിക്കുന്നത് ആറ്റത്തിൽ കാണപ്പെടുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ. ജെ. തോംസൺ
7. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
8. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്
9. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്
10. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്?
മോസ്‌ലി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.