ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 4

psc

1. ആണവനിലയങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ്?

യുറേനിയം 235

2. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

റേഡിയോ ആക്ടിവിറ്റി

3. ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

4. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ?

ന്യൂക്ലിയർ ഫ്യൂഷൻ.

5. അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫിഷൻ.

6. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?‌

ഐസോബാറുകൾ

7. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?

ഐസോടോപ്പ്

8. തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ

ഐസോടോൺ

9. ഒരേ തൻമാത്രസൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങളാണ് ……..

ഐസോമറുകൾ.
ഉദാ:ഗ്ലൂക്കോസ്, ഫ്രക്ടോസ്

10. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.