ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

psc

1. ഏത്‌ മൂലകത്തിന്റെ മാസിന്‌ തുല്യമാണ്‌ ഒരു പ്രോട്ടോണിന്റെ മാസ്‌?

ഹൈഡ്രജന്‍

2. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിതാര്‌?

റൂഥര്‍ഫോര്‍ഡ്‌

3. ഒരു ആറ്റത്തില്‍ ന്യൂക്ലിയസിനെ ചുറ്റുന്ന കണങ്ങള്‍ ഏത്‌?

ഇലകട്രോണ്‍

4. ബോര്‍ ആറ്റം മാതൃക അവതരിപ്പിച്ചതാര്‍?

നീല്‍സ്‌ ബോര്‍

5. ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്?

ക്വാണ്ടം തിയറി

6. ബോര്‍ മാതൃക അനുസരിച്ച്‌ ഇലക്ട്രോണുകളുടെ സഞ്ചാര പാതയുടെ പേരെന്ത്‌?

ഓര്‍ബിറ്റ്‌ (ഷെല്‍)

7. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ വിളിക്കുന്ന പേരെന്ത്‌?

മാസ്‌ നമ്പര്‍ (A എന്ന അക്ഷരം ഉപയോഗിച്ചാണ മാസ്‌ നമ്പര്‍ സൂചിപ്പിക്കുന്നത്‌)

8. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആക്കെ എണ്ണത്തെ എന്ത്‌ പേര്‍ വിളിക്കുന്നു?

ആറ്റോമിക നമ്പര്‍ (Z)

9. ആറ്റോമിക്‌ നമ്പര്‍ ഒന്ന്‌ ആയ മൂലകം ഏത്‌?

ഹൈഡ്രജന്‍

10. ആറ്റോമിക്‌ നമ്പര്‍ 79 ആയ മൂലകം ഏത്‌?

സ്വര്‍ണം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.