ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 1

1. ദേശീയ വനിതാകമ്മിഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു?
ജയന്തി പട്‌നായിക്‌

2. ദേശീയ വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്‌?
കേന്ദ്രസര്‍ക്കാര്‍

3. ദേശീയ വനിതാകമ്മിഷന്‍ അംഗങ്ങളുടെ കാലാവധിഎത്ര വര്‍ഷം വരെയാണ്‌?
മൂന്നു വര്‍ഷംവരെ

4. കേന്ദ്ര വനിതാകമ്മിഷന്‍ അംഗങ്ങളെ പദവിയില്‍നിന്ന്‌നീക്കം ചെയാന്‍ അധികാരമുള്ളത്‌ ആര്‍ക്കാണ്‌?
കേന്ദ്രസര്‍ക്കാരിന്‌

5. ദേശീയ വനിതാകമ്മിഷന്‍റ രണ്ടാമത്തെ അധ്യക്ഷ ആരായിരുന്നു?
വി. മോഹിനി ഗിരി

6. ദേശീയ വനിതാകമ്മിഷന്‍റ അധ്യക്ഷപദവി രണ്ടുതവണ വഹിച്ചിട്ടുള്ളത്‌ ആര്‌?
ഗിരിജാ വ്യാസ്‌

7. ദേശീയ വനിതാ കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷ ആര്‌?
രേഖാ ശര്‍മ

8. ദേശീയ വനിതാകമ്മിഷന്റെ പ്രസിദ്ധീകരണമേത്‌?
രാഷ്ട്ര മഹിള

9. ദേശീയ വനിതാകമ്മിഷന്റെ ആസ്ഥാനമെവിടെ?
ന്യൂഡല്‍ഹി

10. ദേശീയ വനിതാകമ്മിഷനിലെ ആദ്യപുരുഷ അംഗമാര്‌?
അലോക്‌ റവാത്ത്‌