കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 5

1. മൃണാളിനി സാരാഭായി, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരുടെ മാതാവ്‌ ആരാണ്‌?

അമ്മു സ്വാമിനാഥന്‍

2. വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട “ശ്രീമതി” മാസികയുടെ സ്ഥാപക ആരായിരുന്നു?

അന്നാ ചാണ്ടി

3. ആരുടെ ആത്മകഥയാണ്‌ “ആത്മകഥയ്ക്കു ഒരു ആമുഖം”?

ലളിതാംബിക അന്തര്‍ജനം

4. നമ്പൂതിരി ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉപദേശകയായി കൊച്ചി നിയമനിര്‍മാണസഭയിലേക്ക്‌ നിയമിക്കപ്പെട്ട വനിതയാര് ?

ആര്യാ പള്ളം

5. 1929-ല്‍ വനിതകള്‍ക്കു മാത്രമായി സംഘടിപ്പിക്കപ്പെട്ട എന്‍.എസ്‌.എസ്‌. യോഗത്തിലെ അധ്യക്ഷ ആരായിരുന്നു?

തോട്ടക്കാട്ടു മാധവി അമ്മ

6. 1946-ലെ കരിവെള്ളൂര്‍ സമരത്തിനു നേതൃത്വം നല്‍കിയ വനിതയാര്‌?

കെ. ദേവയാനി

7. തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ വനിതയാര് ?

മേരി പുന്നന്‍ ലൂക്കോസ്‌(1922)

8. നമ്പുതിരി വനിതകളുടെ ഇടയില്‍ വന്‍സ്വാധീനം ചെലുത്തി 1940-കളില്‍ പുറത്തിറങ്ങിയ നാടകമേത്‌?

തൊഴില്‍ കേന്ദ്രത്തിലേക്ക്‌

9. ആരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നാടകമാണ്‌ “തൊഴില്‍ കേന്ദ്രത്തിലേക്ക്‌

കാവുങ്കര ഭാര്‍ഗവി

10. നമ്പൂതിരി വനിതകളുടെ തൊഴില്‍ കേന്ദ്രം 1947-ല്‍ ലക്കിടി ചെറുമംഗലത്ത്‌ മനയില്‍ ഉദ്ഘാടനം ചെയ്തതാര്‍?

ഇ.എം.എസ്‌. നമ്പുതിരിപ്പാട്