കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 3

വനജീവി സങ്കേതം

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?

Ans: പെരിയാര്‍ വനജീവി സങ്കേതം

കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

Ans: പെരിയാർ (777 ച.കി.മീറ്റർ)

പെരിയാര്‍ വന്യജീവി സങ്കേതം തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്‌ ?

Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

പെരിയാറിനെ ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാപിച്ച വര്‍ഷം?
Ans: 1978

പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ കോര്‍ പ്രാദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

Ans: 1982

പെരിയാര്‍ വന്യജീവി സങ്കേതം പ്രൊജക്റ്റ് എലിഫന്റിനു കീഴിലായ വർഷം?
Ans: 1991

പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം?

Ans: മംഗളാദേവി ക്ഷേത്രം

ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

Ans: പെരിയാർ വന്യജീവി സങ്കേതം

പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?

Ans: തേക്കടി വന്യജീവി സങ്കേതം

ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം?

Ans: പെരിയാർ വന്യജീവി സങ്കേതം

ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം?

Ans: പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി

കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?

Ans: വയനാട് / മുത്തങ്ങ വന്യജീവി സങ്കേതം

വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

Ans: സുൽത്താൻ ബത്തേരി