കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 8
പക്ഷിസങ്കേതങ്ങൾ
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സങ്കേതം?
ANS: കുമരകം പക്ഷിസങ്കേതം (കോട്ടയം)
“ദേശാടന പക്ഷികളുടെ പറുദീസ” എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
ANS: കടലുണ്ടി പക്ഷി സങ്കേതം (മലപ്പുറം)
കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം?
ANS: തട്ടേക്കാട് പക്ഷി സങ്കേതം
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
ANS: ചൂലന്നൂർ (പാലക്കാട്ട്)
കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണാർത്ഥം കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്ന് അറിയപ്പെടുന്ന പക്ഷി സങ്കേതം?
ANS: ചൂലന്നൂർ മയിൽ സങ്കേതം
പ്രസിദ്ധ പക്ഷി സങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
ANS: വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ
അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ANS: തിരുവനന്തപുരം
ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം?
ANS: കുറിഞ്ഞി സാങ്ച്വറി (2006)
കുറിഞ്ഞി ഉദ്യാനത്തിൽ വളരുന്ന പ്രത്യേക സസ്യം?
ANS: നീലക്കുറിഞ്ഞി
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?
ANS: ടോബിലാന്തസ് കുന്തിയാന
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
ANS: നീലക്കുറിഞ്ഞി
കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു?
ANS: 18
എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞി ഇനം?
ANS: കരിങ്കുറിഞ്ഞി
നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഓർമ്മയായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
ANS: 2006