കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 9

സൈലന്റ്‌ വാലി ദേശീയോദ്യാനം

കേരളത്തിലെ നിത്യഹരിതവനം – സൈലന്റ്‌ വാലി

കേരളത്തിലെ ഏക കന്യാവനം – സൈലന്റ്‌ വാലി

കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്‌ – സൈലന്റ്‌ വാലി

സൈലന്റ്‌ വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം – 1984 (ഇന്ദിരാഗാന്ധി)

സൈലന്റ്‌ വാലി ഉദ്ഘാടനം ചെയ്ത വര്‍ഷം – 1985

സൈലന്റ്‌ വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്‌ – രാജീവ്‌ ഗാന്ധി (1985 സെപ്റ്റംബര്‍ 7)

സൈലന്റ്‌ വാലി സ്ഥിതി ചെയ്യുന്ന താലുക്ക്‌ – മണ്ണാര്‍ക്കാട്‌

സൈലന്റ്‌ വാലി ബഫര്‍ സോണായി പ്രഖ്യാപിച്ച വര്‍ഷം – 2007

വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന ദേശീയോദ്യാനം – സൈലന്റ വാലി

സൈലന്റ്‌ വാലി എന്ന പേരിനു കാരണം – ചീവിടുകള്‍ ഇല്ലാത്തതുകൊണ്ട്‌

സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ്‌ വാലിയില്‍ മാത്രം കാണാന്‍ കാരണം – വെടിപ്ലാവുകളുടെ സാന്നിധ്യം

ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം – സൈലന്റ് വാലി

ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം – സൈലന്റ്‌ വാലി

സൈലന്റ്‌ വാലി എന്ന പേര്‍ നിര്‍ദ്ദേശിച്ച ബിട്ടീഷുകാരന്‍ – റോബര്‍ട്ട്‌ റൈറ്റ്‌

സിംഹവാലന്‍ കുരങ്ങുകളുടെ ശാസ്ത്രീയ നാമം – മക്കാക സിലനസ്‌

മഹാഭാരതത്തില്‍ സൈര്രന്ധി വനം എന്ന്‌ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം – സൈലന്റ്‌ വാലി

സൈലന്റ്‌ വാലി നാഷണല്‍ പാര്‍ക്കിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സര്‍ക്കാര്‍ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷം – 2009

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി- –കുന്തിപ്പുഴ

സൈലന്റ് വാലിയില്‍ നിന്നും ഉദ്ഭവിച്ചത്‌ – തൂതപ്പുഴ

ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്‌ – ദേവികുളംതാലൂക്ക്‌ (ഇടുക്കി)

ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം – 1975

ഇരവികുളം പാർക്കിനെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം – 1978

വരയാടിന്റെ ശാസ്ത്രീയ നാമം – ഹൈലോക്രിയസ്‌ ട്രാഗസ്‌

കേരളത്തിലെ ഒരേയൊരു ബയോളജിക്കല്‍ പാര്‍ക്ക് – അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്‌

കേരളത്തില്‍ ഏഴാമതായി പരിഗണിച്ചിരിക്കുന്ന ദേശിയോദ്യാനം – കരിമ്പുഴ (പാലക്കാട്)



Leave a Reply

Your email address will not be published. Required fields are marked *