വൈക്കം സത്യാഗ്രഹം Part 5

1. എത്ര സവര്‍ണഹിന്ദുക്കള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് മഹാറാണി സേതുലക്ഷ്മി ബായിക്ക് സമര്‍പ്പിച്ചത്?

25,000 പേര്‍

2. സവര്‍ണജാഥയെത്തുടര്‍ന്ന് മഹാറാണിക്ക് ഹര്‍ജി സമര്‍പ്പിച്ച വര്‍ഷമേത്?

1924 നവംബര്‍ 13

3. വൈക്കം ക്ഷേത്രറോഡും മറ്റുറോഡുകളും ജാതിമതഭേദമെന്യേ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 1925 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ആര്?

എന്‍. കുമാരന്‍

4. വൈക്കം സന്ദര്‍ശനവേളയില്‍ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന പ്രമുഖ വ്യക്തികള്‍ ആരെല്ലാം?

സി. രാജഗോപാലാചാരി, മഹാദേവ് ദേശായി എന്നിവര്‍

5. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണാനായി ഗാന്ധിജി ചര്‍ച്ച നടത്തിയത് ഏത് യാഥാസ്ഥിതിക നേതാവുമായിട്ടാണ്?

ഇണ്ടന്‍തുരുത്തി നമ്പ്യാതിരി

6. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികേയുള്ള നിരത്തുകള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും തുറന്നുകൊടുക്കാന്‍ തിരുവിതാംകൂര്‍ ഭരണകൂടം തീരുമാനിച്ച വര്‍ഷമേത്

1925 നവംബര്‍ 23

7. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?

603 ദിവസം (20 മാസക്കാലം)

8. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ വിളംബരമുണ്ടായ വര്‍ഷമേത്?

1928

9. വൈക്കം സത്യാഗ്രഹത്തിലെ ആദ്യരക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്നതാരെ?

ചിറ്റേടത്ത് ശങ്കുപ്പിള്ള

10. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി എത്തിയ ദേശീയ നേതാവാര്?

വിനോബ ഭാവെ