സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9
Q: ശീതീകാരിയായി ഉപയോഗിക്കുന്ന CO₂ ന്റെ ഖരരൂപം ഏത്?
A: ഡ്രൈ ഐസ് (Dry Ice)
Q: അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് എത്ര?
A: 0.03%
Q: അന്തരീക്ഷവായുവിലെ ഓക്സിജന്റെ അളവ് എത്ര?
A: 21%
Q: പയർ വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഏത്?
A: റൈസോബിയം (Rhizobium)
Q: അമോണിയയുടെ രാസസൂത്രം എന്ത്?
A: NH₃
Q: രാസവസ്തുക്കളുടെ രാജാവ് എന്ന് അറിയപ്പെടുന്ന പദാർഥം ഏത്?
A: സൾഫ്യൂറിക് ആസിഡ് (H₂SO₄)
Q: അന്തരീക്ഷത്തില്‍ ഓസോൺ കൂടുതലായി കാണപ്പെടുന്ന പാളി ഏത്?
A: സ്ട്രാറ്റോസ്ഫിയർ (Stratosphere)
Q: ഇലക്ട്രിക് കറന്റ് അളക്കുന്നതിനുള്ള ഉപകരണം ഏത്?
A: അമ്മീറ്റർ (Ammeter)
Q: ഒരു ഇലക്ട്രിക് സര്‍ക്യൂട്ടിലെ പ്രതിരോധം തുടർച്ചയായി ക്രമീകരിക്കാവുന്ന ഉപകരണം ഏത്?
A: റിയോസ്റ്റാറ്റ് (Rheostat)
Q: താപനില സ്ഥിരമാണെന്ന് ധരിച്ചാല്‍ ഒരു ചാലകത്തിലെ ആഗ്രങ്ങള്‍ തമ്മിലുള്ള പൊട്ടൻഷ്യല്‍ വ്യത്യാസവും അതിലുടെയുള്ള കറന്റും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും എന്ന നിയമം ഏത്?
A: ഓം നിയമം (Ohm’s Law)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.