PSC Previous Questions in Malayalam | Solved Question Papers
1. ശ്രീലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
(A) അൽഫോൺസാമ്മ
(B) ജി. ശങ്കരകുറുപ്പ്
(C) ശ്രീനാരായണഗുരു
(D) കുമാരനാശാൻ
Answer: (C)
2. കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത്?
(A) കുന്നത്തൂർ
(B) കാട്ടാക്കട
(C) വർക്കല
(D) അമ്പലപ്പുഴ
Answer: (A)
3. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം ആരാണ്?
(A) അഞ്ജു ബോബി ജോർജ്
(B) പി. ടി. ഉഷ
(C) എം. ഡി. വത്സമ്മ
(D) ടിന്റു ലൂക്ക
Answer: (A)
4. വി. ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ഏത്?
(A) നായർ
(B) ഈഴവ
(C) നമ്പൂതിരി
(D) ഹരിജനങ്ങൾ
Answer: (C)
5. ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം ഏത്?
(A) 1924
(B) 1925
(C) 1930
(D) 1926
Answer: (B)
6. ‘കേരളഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?
(A) ഐ. കെ. കുമാരൻ
(B) കെ. കേളപ്പൻ
(C) സി. കേശവൻ
(D) എ. കെ. ഗോപാലൻ
Answer: (B)
7. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയ മഹാൻ ആര്?
(A) കെ. കേളപ്പൻ
(B) സി. കൃഷ്ണപിള്ള
(C) സി. കേശവൻ
(D) മന്നത്ത് പദ്മനാഭൻ
Answer: (D)
8. 1916-ൽ മലബാറിൽ ഹോംറൂൾ ലീഗിന്റെ ഒരു ശാഖ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്?
(A) കെ. പി. കേശവമേനോൻ
(B) വിജയരാഘവനാചാരി
(C) സി. കേശവൻ
(D) ആനി ബസന്റ്
Answer: (A)
9. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷനായ മലയാളി ആര്?
(A) സി. ശങ്കരൻ നായർ
(B) കെ. കേളപ്പൻ
(C) ടി. പ്രകാശം
(D) സി. അച്യുതൻ
Answer: (A)
10. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(A) തോന്നയ്ക്കൽ
(B) കാട്ടാക്കട
(C) കുമാരപുരം
(D) വെങ്ങാനൂർ
Answer: (D)
11. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്നാണ്?
(A) 2004 ജനുവരി 26
(B) 2006 ജനുവരി 26
(C) 2001 ജനുവരി 26
(D) 2002 ജനുവരി 26
Answer: (D)
12. ‘Connecting India’ എന്ന മുദ്രാവാക്യം ഏത് സ്ഥാപനത്തിന്റേതാണ്?
(A) ഇന്ത്യൻ റെയിൽവേ
(B) ബി.എസ്.എൻ.എൽ
(C) എയർ ഇന്ത്യ
(D) പ്രസാർ ഭാരതി
Answer: (B)
13. ‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എപ്പോൾ?
(A) 1950 ജനുവരി 26
(B) 1951 ജനുവരി 26
(C) 1950 ജനുവരി 24
(D) 1951 ജനുവരി 24
Answer: (C)
14. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
(A) ഭാഗം രണ്ട്
(B) ഭാഗം മൂന്ന്
(C) ഭാഗം ഒന്ന്
(D) ഭാഗം നാല്
Answer: (B)
15. മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ഏത്?
(A) 44-ാം ഭേദഗതി
(B) 38-ാം ഭേദഗതി
(C) 42-ാം ഭേദഗതി
(D) 45-ാം ഭേദഗതി
Answer: (C)
16. ഇന്ത്യയിൽ നിലവിലുള്ള മൗലികാവകാശങ്ങളുടെ എണ്ണം എത്ര?
(A) 6
(B) 4
(C) 8
(D) 5
Answer: (A)
17. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
(A) ജേക്കബ് തോമസ്
(B) രമൺ ശ്രീവാസ്തവ
(C) സെൻകുമാർ
(D) വിൻസൺ എം. പോൾ
Answer: (D)
18. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആര്?
(A) രാഷ്ട്രപതി
(B) ലോക്സഭാ സ്പീക്കർ
(C) പ്രധാനമന്ത്രി
(D) ഗവർണർ
Answer: (A)
19. ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
(A) 21
(B) 25
(C) 30
(D) 35
Answer: (B)
20. ‘വന്ദേമാതരം’ രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്?
(A) സംസ്കൃതം
(B) ഹിന്ദി
(C) ബംഗാളി
(D) ഉർദു
Answer: (A)
21. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?
(A) ജിസാറ്റ്–7
(B) ജിസാറ്റ്–8
(C) ജിസാറ്റ്–9
(D) ജിസാറ്റ്–12
Answer: (C)
22. 2015–16 ലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ല ഏത്?
(A) കൊല്ലം
(B) തിരുവനന്തപുരം
(C) മലപ്പുറം
(D) കോട്ടയം
Answer: (A)
23. 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
(A) ഖത്തർ
(B) ജർമ്മനി
(C) ബ്രസീൽ
(D) കാനഡ
Answer: (D)
24. സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?
(A) പിണറായി വിജയൻ
(B) ജസ്റ്റിസ് പി. സദാശിവം
(C) ജസ്റ്റിസ് കെ. ടി. തോമസ്
(D) വി. എസ്. അച്യുതാനന്ദൻ
Answer: (D)
25. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര്?
(A) പി. ടി. തോമസ്
(B) ജോർജ് കുര്യൻ
(C) പി. സി. ചാക്കോ
(D) അൽഫോൺസ് കണ്ണന്താനം
Answer: (B)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.