Kerala PSC Solved Previous Questions in Malayalam PDF

PSC

1. 2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ്?
(A) സി. രാധാകൃഷ്ണൻ
(B) സുഗതകുമാരി
(C) ശ്രീകുമാരൻ തമ്പി
(D) സാറാ ജോസഫ്
Answer: (B)

2. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ്?
(A) അടൂർ ഗോപാലകൃഷ്ണൻ
(B) ലെനിൻ രാജേന്ദ്രൻ
(C) ഉണ്ണികൃഷ്ണൻ
(D) കമൽ
Answer: (D)

3. താഴെ പറയുന്നവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ്?
(A) രഘുറാം രാജൻ
(B) അമിതാഭ് കാന്ത്
(C) ഊർജ്ജിത് പട്ടേൽ
(D) അരുൺ ജയ്റ്റ്ലി
Answer: (C)

4. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏത്?
(A) ലൈഫ്
(B) സ്നേഹപൂർവ്വം
(C) ആർദ്രം
(D) താലോലം
Answer: (C)

5. 2017-ലെ അണ്ടർ–17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായ രാജ്യം ഏത്?
(A) ഇന്ത്യ
(B) ജപ്പാൻ
(C) ബ്രസീൽ
(D) ഇറ്റലി
Answer: (A)

6. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
(A) ബംഗളൂരു
(B) ഷൊർണ്ണൂർ
(C) മധുര
(D) ചെന്നൈ
Answer: (D)

7. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ഏത്?
(A) പയ്യന്നൂർ
(B) തലശ്ശേരി
(C) മാഹി
(D) വടകര
Answer: (C)

8. ‘ചുവന്ന നദി’ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏത്?
(A) യമുന
(B) ബ്രഹ്മപുത്ര
(C) കാവേരി
(D) സിന്ധു
Answer: (B)

9. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ഏത്?
(A) 2006 നവംബർ
(B) 2004 നവംബർ
(C) 2008 നവംബർ 1
(D) 2007 നവംബർ
Answer: (C)

10. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏത്?
(A) ഉത്തരായന രേഖ
(B) ദക്ഷിണായന രേഖ
(C) ഭൂമധ്യ രേഖ
(D) ഇവയൊന്നുമല്ല
Answer: (A)

11. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏത്?
(A) കൃഷ്ണ
(B) താപ്തി
(C) കാവേരി
(D) നർമ്മദ
Answer: (D)

12. ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
(A) ഉത്തർ പ്രദേശ്
(B) ഹരിയാന
(C) പശ്ചിമ ബംഗാൾ
(D) പഞ്ചാബ്
Answer: (A)

13. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം?
(A) വജ്രം
(B) കൽക്കരി
(C) ഗ്രാഫൈറ്റ്
(D) ബോക്സൈറ്റ്
Answer: (A)

14. ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ഏത്?
(A) ചണ വ്യവസായം
(B) രാസവള വ്യവസായം
(C) പഞ്ചസാര വ്യവസായം
(D) കടലാസ് വ്യവസായം
Answer: (B)

15. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
(A) വിനോബാഭാവെ
(B) ബാലഗംഗാധര തിലക്
(C) ഗോപാലകൃഷ്ണ ഗോഖലെ
(D) ഇവരാരുമല്ല
Answer: (C)

16. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏത്?
(A) ലാഹോർ സമ്മേളനം
(B) സൂററ്റ് സമ്മേളനം
(C) കൊൽക്കത്ത സമ്മേളനം
(D) മുംബൈ സമ്മേളനം
Answer: (D)

17. അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് എവിടെ?
(A) കൊൽക്കത്ത
(B) കറാച്ചി
(C) ധാക്ക
(D) ലാഹോർ
Answer: (C)

18. ബർദോളി സത്യാഗ്രഹത്തിന്റെ നേതാവ് ആര്?
(A) സർദാർ വല്ലഭായ് പട്ടേൽ
(B) ബാലഗംഗാധര തിലക്
(C) സുഭാഷ് ചന്ദ്ര ബോസ്
(D) ഗാന്ധിജി
Answer: (A)

19. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ഏത്?
(A) യംഗ് ഇന്ത്യ
(B) മറാത്താ
(C) ഇന്ത്യൻ ഒപ്പീനിയൻ
(D) കേസരി
Answer: (D)

20. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലാണ്?
(A) ഭഗത് സിംഗ്
(B) ലാലാ ഹർദയാൽ
(C) ഖുദിറാം ബോസ്
(D) ചന്ദ്രശേഖർ ആസാദ്
Answer: (B)

21. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിക്കുമ്പോൾ പ്രതിരോധ മന്ത്രി ആര്?
(A) ടി. കൃഷ്ണമാചാരി
(B) വി. കെ. കൃഷ്ണ മേനോൻ
(C) വി. പി. മേനോൻ
(D) കെ. എം. മുൻഷി
Answer: (B)

22. ‘ദുർഗേശ നന്ദിനി’ എന്ന ചരിത്ര നോവൽ എഴുതിയത് ആര്?
(A) ബങ്കിം ചന്ദ്ര ചാറ്റർജി
(B) രബീന്ദ്രനാഥ ടാഗോർ
(C) അരവിന്ദ ഘോഷ്
(D) തൃപ്തി ദേശായി
Answer: (A)

23. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാപ്രദേശ് നിലവിൽ വന്ന വർഷം ഏത്?
(A) 1956
(B) 1957
(C) 1953
(D) 1955
Answer: (A)

24. ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
(A) ലഖ്നൗ
(B) നോയിഡ
(C) അലഹാബാദ്
(D) കാൺപൂർ
Answer: (B)

25. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല ഏത്?
(A) കൃഷി
(B) ജലസേചനം
(C) ആരോഗ്യം
(D) വ്യവസായം
Answer: (D)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.