ODISHA PSC QUESTUION MALAYALAM

💜 ഒഡിഷ നിലവിൽ വന്ന വർഷം
🅰 1956 നവംബർ 1
💜 ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഏതൊക്കെ
🅰 ഒദ്ര , കലിംഗ, ഉത്കലം
💜 വൈദ്യുതി വിതരണം സ്വകാര്യവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
🅰 ഒഡിഷ
💜 മയൂർഭഞ്ച് സ്വർണഖനി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഒഡിഷ
💜 ഒഡിഷയുടെ വ്യവസായിക തലസ്ഥാനം
🅰 റൂർക്കല
💜 ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പുർ ഒഡിഷയിൽ എവിടെയാണ്
🅰 വീലർ ദ്വീപ്
💜 ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഒരു തുറമുഖം ഒഡിഷയിലാണ് . ഏതാണത്
🅰 പാരദ്വീപ് തുറമുഖം
💜 ഒഡിഷയുടെ പരസ്യ വാചകം
🅰 ഇന്ത്യയുടെ ആത്മാവ്
💜 ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ – പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം
🅰 ഒഡിഷ
💜 ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി
🅰 ബാജിറൗത്ത്
💜 ഒഡീസി നൃത്തം ഉടലെടുത്തത് ഏത് കൃതിയിലാണ്
🅰 ജയദേവൻ്റെ ഗീത ഗോവിന്ദത്തിലാണ്
💜 ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തരൂപം
🅰 ഒഡീസി
💜 ഏറ്റവും കൂടുതൽ മാംഗനീസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഒഡിഷ
💜 ഒഡിഷയിലെ പ്രധാന ഇരുമ്പയിര് ഖനികൾ
🅰 സോണായ് , കിയോൻജർ
💜 പാരാദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്
🅰 ഒഡിഷ
💜 ഒഡിഷാ സിനിമാവ്യവസായം അറിയപ്പെടുന്നത്
🅰 ഒല്ലിവുഡ്
💜 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഒഡിഷ
💜 ഉദയഗിരി – ഖന്ദഗിരി ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്
🅰 ഒഡിഷ
💜 ആരുടെ ഭരണകാലത്താണ് ഉദയഗിരി – ഖന്ദഗിരി ഗുഹകൾ നിർമ്മിച്ചത്
🅰 ചേദി രാജാവായ ഖരവേലൻറ
💜 ഇരട്ടനഗരങ്ങൾ എന്നറിയപ്പെടുന്ന ഒഡിഷയിലെ സ്ഥലങ്ങൾ
🅰 ഭുവനേശ്വർ , കട്ടക്
💜 ഏത് വർഷമാണ് കലിംഗ യുദ്ധം നടന്നത്
🅰 ബി.സി. 261
💜 ആരൊക്കെ തമ്മിലായിരുന്നു കലിംഗയുദ്ധം നടന്നത്
🅰 അശോകചക്രവർത്തിയും ഖരവേലനും
💜 കലിംഗ യുദ്ധം നടന്നത് ഏത് നദീ തീരത്താണ്
🅰 ദയാനദി
💜 യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ കൊണാർക്ക് സൂര്യക്ഷേത്രം ഇടം നേടിയ വർഷം
🅰 1984
💜 കറുത്ത പഗോഡ എന്നറിയപ്പെടുന്നത്
🅰 കൊണാർക്ക് സൂര്യക്ഷേത്രം
💜 കൊണാർക് ക്ഷേത്രത്തെ ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യഭാഷയെ നിർവീര്യമാക്കുന്നു എന്ന് വിശേഷിപ്പിച്ചതാര്
🅰 രബീന്ദ്രനാഥ ടാഗോർ
💜 കൊണാർക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്
🅰 കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവൻ
💜 കൊണാർക് സൂര്യ ക്ഷേത്രം ഏത് നദിക്കരയിലാണ്
🅰 ചന്ദ്രഭാഗ
💜 ജഗന്നാഥക്ഷേത്രം എവിടെ സ്ഥിതി ചയ്യുന്നു
🅰 ഒഡിഷയിലെ പുരിയിൽ
💜 വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം
🅰 ജഗന്നാഥ ക്ഷേത്രം
💜 ജഗന്നാഥക്ഷേത്രം ആക്രമിച്ച ഡൽഹി സുൽത്താൻ ആര്
🅰 ഗിയാസുദ്ദീൻ തുഗ്ലക്
💜 ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി
🅰 മഹാനദി
💜 ഹിരാക്കുഡ് ഡാം ഏത് നദിയിലാണ്
🅰 മഹാനദി
💜 ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം
🅰 ചിൽക്കാ തടാകം
💜 റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ തടാകം
🅰 ചിൽക്ക
💜 ചിൽക്കാ തടാകം ഏത് സംസ്ഥാനത്താണ്
🅰 ഒഡിഷ
💜 ഹണിമൂൺ ദ്വീപ് , ബ്രേക്ഫാസ്റ്റ് ദ്വീപ്, ബേർഡ് ദ്വീപ് എന്നിവ ഏത് തടാകത്തിലാണ്
🅰 ചിൽക്ക
💜 ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്നത്
🅰 ഗാഹിർമാതാ തീരം
💜 ഗാഹിർമാതാ ബീച്ച് സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 ഒഡിഷ
💜 തെക്കേ അമേരിക്കയിൽനിന്ന് ഒഡിഷയുടെ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ
🅰 ഒലിവ് റിഡ്ലി