തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 1

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. ആധുനിക തിരുവിതാംകൂറിന്റെ ശില്പി” എന്നറിയപ്പെടുന്ന ഭരണാധികാരി?

മാര്‍ത്താണ്ഡവര്‍മ

2. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം?

1729-1758

3. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത്‌ ആരുടെ ഭരണകാലത്താണ്‌?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ

4. രാജ്യസംസ്ഥാപനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

5. എട്ടുവീട്ടില്‍ പിള്ളമാരെ അമര്‍ച്ചചെയ്ത തിരുവിതാംകൂര്‍ ഭരണാധികാരി?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

6. ദളവാ അറുമുഖംപിള്ള ആരുടെ സൈന്യത്തലവനായിരുന്നു?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ

7. എളയടത്തുസ്വരുപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത്‌ ?

കൊട്ടാരക്കര

8. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ തലസ്ഥാനം ഏതായിരുന്നു?

കല്‍ക്കുളം

9. ഏത്‌ വര്‍ഷമാണ്‌ കുളച്ചല്‍ യുദ്ധം നടന്നത്‌?

1741 ഓഗസ്റ്‌ 10

10. ഏത്‌ യൂറോപ്യന്‍ ശക്തിയെയാണ്‌ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ പരാജയപ്പെടുത്തിയത്‌?

ഡച്ചുകാരെ