സമരവും സ്വാതന്ത്ര്യവും – ചോദ്യോത്തരങ്ങൾ part 1

psc
  1. ഗാന്ധിജി ഇന്ത്യയിൽ പൊതുപ്രവർത്തനം ആരംഭിച്ചത് ഏത് സ്ഥലത്തെ നീലം കാർഷിക പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടാണ്?
    ➤ ചമ്പാരൻ
  2. ചമ്പാരൻ സമരം നടന്ന വർഷം?
    ➤ 1917
  3. അഹമ്മദാബാദ് തുണിമിൽ സമരത്തിന് കാരണമായ സംഭവം?
    ➤ പ്ലേഗ് ബോണസിനെയച്ചൊല്ലിയ തർക്കം
  4. അഹമ്മദാബാദ് പരുത്തിത്തുണി തൊഴിലാളികളുടെ സമരം നടന്ന വർഷം?
    ➤ 1918
  5. 1919ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ജനവിരുദ്ധ നിയമം?
    ➤ റൗലറ്റ് നിയമം
  6. റൗലറ്റ് വിരുദ്ധപ്രക്ഷോഭത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ഏത് സംഭവത്തിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്?
    ➤ 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല
  7. “ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കി” എന്ന് ഗാന്ധിജി പറഞ്ഞ സംഭവം ഏത്?
    ➤ ജാലിയൻവാലാബാഗ് കൂട്ടക്കൊല
  8. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയ പ്രക്ഷോഭം?
    ➤ നിസ്സഹകരണ സമരം
  9. ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ച കാരണം?
    ➤ ചൗരി–ചൗരാ സംഭവം
  10. 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന തീരുമാനം?
    ➤ സിവിൽ നിയമലംഘനം




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.