MAHARASHTRA MALAYALAM PSC QUESTION

💜 ഇന്ത്യയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസഥാനമാണിത്.

💜 മഹാരാഷ്ട്ര സ്ഥാപിതമായ വർഷം?
🅰 1960 മെയ് 1

💜 നിലവിലെ മുഖ്യമന്ത്രി?
🅰 ഉദ്ധവ് താക്കറെ

💜 മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം ഏത്?
🅰 ശതവാഹനൻ

💜 മഹാരാഷ്ട്രയുടെ പ്രധാന നൃത്തരൂപങ്ങൾ?
🅰 തമാശ, ലെസ്സി,ദാഹികല

💜 മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം ഏതാണ്?
🅰 ഗണേശ ചതുർത്ഥി

💜 ശതവാഹനൻമാരുടെ ശക്തി കേന്ദ്രം എവിടെയായിരുന്നു?
🅰 പൈതാൻ

💜 വലുപ്പത്തിൽ എത്രാം സ്ഥാനമാണ് മഹാരാഷ്ട്രക്ക്?
🅰 മൂന്നാംസ്ഥാനം

💜 കാല ഗോധ ഫെസ്റ്റിവെൽ നടക്കുന്ന സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജവംശങ്ങൾ ഏതൊക്കെ?
🅰 യാദവർ ചാലൂക്യന്മാർ , വാകാടകർ , രാഷ്ട്രകൂടർ

💜 മഹാരാഷ്ട്രയില പ്രധാന നദികൾ?
🅰 കൃഷ്ണ, താപ്തി ഗോദാവരി, ഇന്ദ്രാവതി

💜 ഇന്ത്യയിലെ ഏറ്റവും വലിയ 2ാമത്ത നദി?
🅰 ഗോദാവരി

💜 ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി?
🅰 ഗോദാവരി

💜 തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?
🅰 കൃഷ്ണ

💜 വ്യാവസായികമായി ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 മഹാരാഷ്ട്ര ശക്തമായ നാട്ടുരാജ്യമാകുന്നത് എത് ഭരണകാലത്താണ്?
🅰 ശിവജിയുടെ

💜 മറാത്ത സിംഹം എന്നറിയപ്പെടുന്നത്?
🅰 ഛത്രപതി ശിവജി

💜 സത്താറ സിംഹം എന്നറിയപ്പെടുന്ന വ്യക്തി?
🅰 അച്യുത് പട് വർധൻ

💜 ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യം ബ്രിട്ടിഷ് ഇന്ത്യയോട് ചേർത്ത ഇന്ത്യൻ നാട്ടുരാജ്യം?
🅰 സത്താറ

💜 ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഏറ്റവും സമ്പന്നമായ ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ചേരി ജനസംഖ്യ ഏറ്റവും അധികമുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഇന്ത്യയിൽ ആദ്യമായി ആധാർ കിട്ടിയ വ്യക്തിയുടെ പേര്?
🅰 രജന സാേനവാനെ

💜 ജൈന , ബുദ്ധ മതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച ഇന്ത്യയിലെ ആദ്യ അസംബ്ലി ഹാൾ?
🅰 മഹാരാഷ്ട്ര

💜 മൗദ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 അജന്ത , എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്?
🅰 ഔറംഗാബാദ്

💜 മഹാത്മാഗാന്ധി സേവാഗ്രാം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
🅰 മഹാരാഷ്ട്ര

💜 ആദ്യമായി ട്രെയിൻ ഓടിയ ഇന്ത്യൻ സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയ വർഷം?
🅰 1853 ഏപ്രിൽ 16 (ബോംബെ മുതൽ താനെ വരെ )

💜 ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്നത്?
🅰 മഹാരാഷ്ട്ര

💜 പാവപ്പെട്ടവൻറ താജ്മഹൽ എന്നറിയപ്പെടുന്നത്?
🅰 ബീബി കാ മക്ബര

💜 ബീബി കാ മക്ബര സ്ഥിതിചെയ്യുന്നത് എവിടെയാണ്?
🅰 ഔറംഗാബാദ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം ഏതാണ്?
🅰 എല്ലോറ .

💜 ചെക്ക് , ബോണ്ട് എന്നിവ അച്ചടിക്കുന്ന ഇന്ത്യൻ സെക്യൂരിറ്റി പ്രസ് എവിടെ സ്ഥിതി ചെയ്യുന്നു?
🅰 നാസിക്ക്

💜 ആദ്യമായി ഇന്ത്യയിൽ ലോകായുക്തയെ നിയമിച്ച സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര്?
🅰 വർഷ

💜 ഉൽക്ക വീണതിനെ തുടർന്ന് ഇന്ത്യയിലുണ്ടായ തടാകം?
🅰 ലൂണാർ തടാകം

💜 ഇന്ത്യയിൽ ആദ്യത്തെ പരുത്തിമിൽ സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്?
🅰 മഹാരാഷ്ട്ര

💜 ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രിൽ എവിടെയാണ്?
🅰 ട്രോംബെ

💜 ഇന്ത്യയിലെ ആദ്യ അണുശക്തി നിലയം സ്ഥിതിചെയ്യുന്നത്?
🅰 താരാപൂർ

💜 താരാപൂർ അണുശക്തി നിലയം നിലവിൽ വന്നത്?
🅰 1969

💜 പെൻസിലിൻ ഉദ്പാദനത്തിന് പേര് കേട്ട പിംപ്രി ഏത് സംസ്ഥാനത്താണ്?
🅰 മഹാരാഷ്ട്ര

💜 വിടുകൾക്ക് വാതിലുകൾ ഇല്ലാത്ത ഗ്രാമം?
🅰 ഷാനി ഷിംനാപൂർ

💜 ആദ്യമായി ഇന്ത്യയിൽ വനിതകൾക്കുള്ള ഓപ്പൺ ജയിൽ നിർമ്മിച്ചത്?
🅰 യെർവാദ

💜 ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാല ഏത്?
🅰 ശ്രീമതി നഥിരായ് ദാമോദർ താക്കർ സി (ഡി.കെ.കാർവ)

💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല (2011 സെൻസസ് പ്രകാരം)?
🅰 താനെ

💜 ആദ്യമായി നവോദയ സ്കൂൾ സ്ഥാപിതമായ സ്ഥലം?
🅰 നാഗ്പൂർ

💜 എല്ലാ ജില്ലകൾക്കും ആദ്യമായി സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച സംസ്ഥാനം?
🅰 മഹാരാഷ്ട്ര

💜 ദേശിയ പ്രതിരോധ അക്കാദമി സ്ഥിതിചെയ്യുന്നത്?
🅰 ഖഡക്സാസല

💜 ഇന്ത്യയിലെ ആദ്യത്തെ മോണാറെയിൽ മുംബൈയിൽ വന്ന വർഷം?
🅰 2014 ഫിബ്രവരി 1

💜 മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏതാണ്?
🅰 മഹാബലേശ്വർ