സിലബസ് ഫുൾ മാറി എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം .

ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി– യുപി പരീക്ഷകൾക്കു നൽകിയിരുന്ന സിലബസിൽനിന്നു കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ് വന്നത്. ഈ സിലബസ് തന്നെയാണു വരുന്ന എൽപി–യുപി പരീക്ഷകൾക്കും പ്രതീക്ഷിക്കേണ്ടത്. സോഷ്യൽ സയൻസിനും സയൻസിനും ഇപ്പോൾ മാർക്ക് കുറച്ചു. സിലബസിൽ ഇവയിൽനിന്നു വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണുള്ളത്. സോഷ്യൽ സയൻസിന് 5–10 ക്ലാസുകളിലെ എസ്‌സിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം.
സിലബസ് ഇങ്ങനെ
പാർട്ട് 1: 10 മാർക്ക്
1) കേരള ചരിത്രം
2) ഇന്ത്യൻ സ്വാതന്ത്ര്യ സമരം
3) സ്വാതന്ത്യ്രാനന്തര ഇന്ത്യ
4) ലോകചരിത്രം– നദീതട സംസ്കാരങ്ങൾ
ആനുകാലിക വിവരങ്ങൾ: 2 മാർക്ക്
പാർട്ട് 2 (I): 5 മാർക്ക്
1) ഭൂമിശാസ്ത്രം
2) സാമ്പത്തിക ശാസ്ത്രം
3) രാഷ്ട്രതന്ത്രശാസ്ത്രം
4) സമൂഹ ശാസ്ത്രം
ആനുകാലിക വിവരങ്ങൾ: 2 മാർക്ക്
പാർട്ട് 2(II): 20 മാർക്ക്
1) ഭൗതിക ശാസ്ത്രം: 7 മാർക്ക്
2) രസതന്ത്രം: 7 മാർക്ക്
3) ജീവശാസ്ത്രം: 6 മാർക്ക്
ആനുകാലിക വിവരങ്ങൾ: മൂന്നു വിഷയങ്ങൾക്കും 2 മാർക്ക് വീതം; മൊത്തം 6 മാർക്ക്
പാർട്ട് 3: 15 മാർക്ക്
കണക്ക്
പാർട്ട് 4: 20 മാർക്ക്
എജ്യുക്കേഷൻ, ചൈൽഡ് സൈക്കോളജി
പാർട്ട് 5: 10 മാർക്ക്
ഇംഗ്ലിഷ് (സംഗ്രഹം, വ്യാകരണം, പെഡഗോജി)
പാർട്ട് 6: 10 മാർക്ക്
മലയാളം (സാഹിത്യം, പദസമ്പത്ത്, ബോധനശാസ്ത്രം)