കേരളചരിത്രവും രാജാക്കന്‍മാരും Part 4

keralam

1. തിരുവിതാംകൂര്‍ ദിവാനായ ഉമ്മിണിത്തമ്പി ‘കാവല്‍’ എന്ന പേരില്‍ പൊലീസ് സംവിധാനത്തിനു തുടക്കം കുറിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ

2. തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്ഏത് ഭരണാധികാരിയുടെ കാലത്താണ്?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

3. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോച്ചഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ഉത്തരവാദ ഭരണപ്രക്ഷോഭണം നടന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍

4. തിരുവിതാംകൂര്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
റാണിഗൗരി ലക്ഷ്മീഭായി

5. തിരുവിതാംകൂര്‍ സര്‍വകലാശാല ഏത് രാജാവിന്‍റെ കാലത്താണ് സ്ഥാപിതമായത്?
ചിത്തിര തിരുനാള്‍

6. തിരുവിതാംകൂര്‍ മാതൃകാ സംസ്ഥാനമെന്ന പേരിനര്‍ഹമായത് ഏത് രാജാവിന്‍റെ കാലത്താണ്?
ആയില്യം തിരുനാള്‍

7. തിരുവിതാംകൂര്‍ ഭരണസംവിധാനം ബ്രിട്ടീഷ് മാതൃകയിലാക്കിയ ഭരണാധികാരി?
റാണി ഗൗരി ലക്ഷ്മീഭായി

8. തിരുവമ്പാടി ശാസനം ആരുടേതാണ്?
കോത മാര്‍ത്താണ്ഡവര്‍മ

9. തിരുവനന്തപുരത്തെ നേപ്പിയര്‍ കാഴ്ചബംഗ്ലാവ് പണികഴിപ്പിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?
സ്വാതി തിരുനാള്‍

10. തിരുവനന്തപുരത്തെ റെയില്‍വേ ലൈന്‍ ചാക്കയില്‍നിന്ന് തമ്പാനൂര്‍ക്ക് നീട്ടിയത് ആരുടെ കാലത്താണ്?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.