തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 6

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. 1836-ല്‍ തിരുവിതാംകൂറിലെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുമ്പോള്‍ രാജാവ്‌ ആരായിരുന്നു?

സ്വാതിതിരുനാള്‍

2. സര്‍ക്കാരിന്റെ കീഴിലുള്ള അടിമകളുടെ കുട്ടികള്‍ക്ക്‌ മോചനം നല്‍കിക്കൊണ്ട്‌ 1883-ല്‍ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകുര്‍ രാജാവാര് ?

ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60)

3. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള സ്വാതന്ത്യം അനുവദിച്ചുകൊണ്ട്‌ 1859-ല്‍ വിളംബരം പുറപ്പെടുവിച്ചതാര് ?

ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

4. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷമേത്‌?

1859

5. ‘തിരുവിതാംകൂറിലെ കര്‍ഷകരുടെ മാഗ്നാകാര്‍ട്ട’ എന്നറിയപ്പെടുന്നതെന്ത്‌?

1865-ലെ പണ്ടാരപ്പാട്ടം വിളംബരം

6. പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ ഭരണാധികാരിയാര്?

ആയില്യം തിരുനാള്‍ (1860-1880)

7. സര്‍ക്കാര്‍ വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന്‍ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരമേത്‌?

പണ്ടാരപ്പാട്ടം വിളംബരം

8. ജന്‍മിയുടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിന്‌ സ്ഥിരത നല്‍കിയ ജന്‍മി-കൂടിയാന്‍ വിളംബരം പുറപ്പെടുവിച്ചവര്‍ഷമേത്‌?

1867

9. തിരുവിതാംകൂറില്‍ സര്‍ക്കാര്‍അഞ്ചല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്ത വര്‍ഷമേത്‌?

1861

10. 1875-ല്‍ വര്‍ക്കലത്തുരപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആയില്യം തിരുനാള്‍ രാജാവിന്റെ ദിവാനാര്?

ശേഷയ്യാശാസ്ത്രി