തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 9

വനിതാ ഭരണാധികാരികള്‍

1. കേരളചരിത്രത്തിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?

റാണി ഗംഗാധരലക്ഷമി (കൊച്ചി -1656-58)

2. “ഉമയമ്മറാണി” എന്നറിയപ്പെട്ട വേണാട് ഭരണാധികാരിയുടെ മുഴുവന്‍നാമം എന്തായിരുന്നു?

അശ്വതി തിരുനാള്‍ ഉമയമ്മ

3. ഉമയമ്മറാണിയുടെ റീജന്റ്‌ ഭരണത്തിന്റെ കാലഘട്ടം ഏതായിരുന്നു ?

1677-1684

4. വേണാട്ടിലെ ഏത്‌ രാജാവിന്‌ പ്രായപൂര്‍ത്തിയാവും വരെയാണ്‌ ഉമയമ്മറാണി ഭരണം നടത്തിയത്‌ ?

രാജാ രവിവര്‍മ

5. മുഗള്‍ സര്‍ദാറുടെ “മുകിലൻപട” 1684-ല്‍ വേണാടിനെ ആക്രമിക്കുമ്പോള്‍ ഭരണാധികാരി ആരായിരുന്നു?

ഉമയമ്മ റാണി

6. മുഗള്‍സര്‍ദാറുടെ ആക്രമണത്തെ ചെറുക്കാന്‍ ഉമയമ്മറാണിയെ സഹായിച്ച രാജകുമാരനാര് ?

കോട്ടയം കേരളവര്‍മ

7. 1695-ല്‍ ‘പുലാപ്പേടി, മണ്ണാപ്പേടി’ എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചത്‌ ആരാണ്‌?

കോട്ടയം കേരളവര്‍മ

8. ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ വനിതാഭരണാധികാരി ആരായിരുന്നു?

റാണി ഗൗരിലക്ഷ്മി ബായി (1810-15)

9. റീജന്റ്‌ എന്നതിനുപുറമേ പൂര്‍ണ അധികാരങ്ങളുള്ള മഹാറാണിഎന്ന നിലയില്‍ തിരുവിതാംകൂര്‍ ഭരിച്ചിട്ടുള്ള ഏകവനിതയാര് ?

റാണി ഗൗരിലക്ഷ്മി ബായി

10. റാണി ഗൌരി ലക്ഷ്മി ബായിയുടെ പുത്രന്‍മാരില്‍ ആരെല്ലാമാണ്‌ തിരുവിതാംകൂറിലെ രാജാക്കന്‍മാരായത്‌?

സ്വാതിതിരുനാള്‍, ഉത്രം തിരൂനാള്‍