തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 8
തിരുവിതാംകൂറിലെ രാജാക്കന്മാര്‍
1. തിരുവിതാംകൂറിന്റെ ദിവാന്‍ പദവി മുഴുവന്‍ സമയവും വഹിച്ച ഹൈന്ദവേതരനായ ആദ്യത്തെ വ്യക്തിയാര്?
എം.ഇ. വാട്സ്
2. 1925-ലെ നിയമത്തിലൂടെ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ഭരണാധികാരിയാര് ?
സേതുലക്ഷ്മീബായി
3. തെക്കന്‍ തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കല്‍, ദേവസ്വം ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനം എന്നിവ നടപ്പാക്കിയതാര് ?
സേതുലക്ഷമീബായി
4. സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്ത് മരുമക്കത്തായത്തിനു പകരം മക്കത്തായം ഏര്‍പ്പെടുത്തിയ നായര്‍ റെഗുലേഷന്‍ നിലവില്‍ വന്ന വര്‍ഷമേത്?
1925
5. അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ആരായിരുന്നു?
ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ (1933-49)
6. 1936-ലെ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചതാര് ?
ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മ
7. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ച വര്‍ഷമേത് ?
1937
8. പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണം, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആവിര്‍ഭാവം എന്നിവ ആരുടെ ഭരണകാലത്തായിരുന്നു?
ശ്രീചിത്തിരതിരൂനാള്‍ ബാലരാമവര്‍മയുടെ