പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 20

psc

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?
(A) നൈട്രജൻ
(B) CO2
(C) മീഥേൻ
(D) ക്ലോറോഫ്ലൂറോ കാർബൺ
ഉത്തരം: (A)

ചേരുംപടി ചേർക്കുക :
A1 കൽപ്പാക്കം – (1) ന്യൂസ്പ്രിന്റ്
B1 ഝാരിയ – (2) എണ്ണ ശുദ്ധീകരണശാല
C1 മഥുര – (3) കൽക്കരി ഖനനം
D1 നേപ്പാനഗർ – (4) ആണവ നിലയം
Options :
Α1 B1 C1 D1
(A) (4) (2) (1) (3)
(B) (4) (3) (2) (1)
(C) (1) (2) (3) (4)
(D) (3) (4) (1) (2)
ഉത്തരം: (B)

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(ii) വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(A) പ്രസ്താവന (i) & (iii)
(B) പ്രസ്താവന (ii) & (iii)
(C) പ്രസ്താവന (iii) മാത്രം
(D) എല്ലാം ശരിയാണ്
ഉത്തരം: (A)

കോട്ടോണോപോളിസ് ‘ എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
ചെന്നൈ
(A) ചെന്നൈ
(B) മുംബൈ
(C) കൊച്ചി
(D) നോയിഡ
ഉത്തരം: (B)

പുറം വാങ്ങൽ (outsourcing) താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ഉദാരവത്ക്കരണം
(B) സ്വകാര്യവത്ക്കരണം
(C) ആഗോളവത്ക്കരണം
(D) ഡിസ്ഇൻവെസ്റ്റ്മെന്റ്
ഉത്തരം: (C)

ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി :
(A) ദാദാബായ് നവറോജി
(B) ജവഹർലാൽ നെഹ്റു
(C) എം.എസ്. സ്വാമിനാഥൻ
(D) പ്രശാന്ത ചന്ദ്ര മഹാലനോബിസ്
ഉത്തരം: (D)

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം
(ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത്
ജംഷഡ്പൂർ ആണ്
(iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
(A) പ്രസ്താവന (ii) & (iii)
(B) പ്രസ്താവന (i) & (ii)
(C) (i) & (iii)
(D) എല്ലാം ശരിയാണ്
ഉത്തരം: (B)

ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് :
(A) 2021
(B) 2023
(C) 2024
(D) 2000
ഉത്തരം: (B)

ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
(A) 39
(B) 42
(C) 44
(D) 38
ഉത്തരം: (B)

പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി :
(A) ബൽവന്ത്റായ് മേത്ത കമ്മിറ്റി
(B) ജി.വി.കെ. റാവു കമ്മിറ്റി
(C) പി.കെ. തുംഗൻ കമ്മിറ്റി
(D) അശോക് മേത്ത കമ്മിറ്റി
ഉത്തരം: (C)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.