പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 19
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
(A) ഖേദ
(B) അഹമ്മദാബാദ്
(C) ചമ്പാരൻ
(D) ലക്നൗ
ഉത്തരം: (C)
വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
(1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്.
(2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(3) 1981 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.
(4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(A) (1) ഉം (3) ഉം (4) ഉം
(B) (2) ഉം (3) ഉം (4) ഉം
(C) (2) ഉം (4) ഉം
(D) (1) ഉം (3) ഉം
ഉത്തരം: (D)
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(1) 1741 ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി
(2) 1768 ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു
(3) ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നു
(4) 1729 ൽ തൃപ്പടിദാനം നടത്തി
(A) (1) മാത്രം
(B) (2) മാത്രം
(C) (1) ഉം (3) ഉം (4) ഉം
(D) ഇവയെല്ലാം
ഉത്തരം: (C) ഈ ചോദ്യം DELETION ആയിരുന്നു. ചോദ്യം വ്യക്തമല്ലാത്തത് കൊണ്ടാവാം. ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മയെയാണ് ഈ ചോദ്യത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹം അന്തരിച്ചത് ജൂലൈ 7, 1758 നാണ്. എന്നാൽ 1847-ൽ സ്വാതി തിരുനാളിന്റെ മരണശേഷം പിൻഗാമിയായി അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ അധികാരത്തിലേറി.1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത്. അദ്ദേഹം അന്തരിച്ചത് ഓഗസ്റ്റ് 18, 1860 നാണ്.
പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി “കേരളസിംഹം’ എന്ന ചരിത്ര നോവൽ രചിച്ചതാര്?
(A) എ. ശ്രീധരമേനോൻ
(B) സർദാർ കെ.എം. പണിക്കർ
(C) രാജൻ ഗുരുക്കൾ
(D) ഇളംകുളം കുഞ്ഞൻപിള്ള
ഉത്തരം: (B)
സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) റഷ്യൻ വിപ്ലവം
(B) രക്തരഹിത വിപ്ലവം
(C) ചൈനീസ് വിപ്ലവം
(D) ഫ്രഞ്ചു വിപ്ലവം
ഉത്തരം: (D)
“ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം’ ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
(A) തമിഴ്നാട്
(B) കേരളം
(C) കർണ്ണാടക
(D) ഗുജറാത്ത്
ഉത്തരം: (B)
ആന്റമാൻ നിക്കോബാർ ദ്വീപുകൾ, സുന്ദർബൻസ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങൾ വനങ്ങൾക്ക് പ്രസിദ്ധമാണ്.
(A) മുൾക്കാടുകൾ
(B) കണ്ടൽ വനങ്ങൾ
(C) പൈൻ വനങ്ങൾ
(D) ഇലപൊഴിയും വനങ്ങൾ
ഉത്തരം: (B)
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?
(A) തമിഴ്നാട്
(B) ഗുജറാത്ത്
(C) കർണ്ണാടക
(D) മഹാരാഷ്ട്ര
ഉത്തരം: (D)
തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ മേഘാവൃതമായ രാത്രികളെക്കാൾ കൂടുതൽ തണുപ്പുതോന്നാൻ കാരണം :
(A) ഖനീകരണം
(B) ഭൗമതാപവികിരണം
(C) ഇൻസൊലേഷൻ
(D) താപസംനയനം
ഉത്തരം: (B)
കേരളത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്
(2) ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നു
(3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്
(4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
(A) (1), (2), (3), (4) ശരിയാണ്
(B) (2), (3) ശരിയാണ്
(C) (1), (4) ശരിയാണ്
(D) (2), (4) ശരിയാണ്
ഉത്തരം: (C)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.