പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 2

psc

1. ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്ത് കൂടിയ സാന്ദ്രതയിൽ ഇരുണ്ട ചാറനിറത്തിൽ രൂപം കൊള്ളുന്ന മേഘങ്ങൾ
(A) നിംബസ് മേഘങ്ങൾ
(B) സ്ട്രാറ്റസ് മേഘങ്ങൾ
(C) സിറസ് മേഘങ്ങൾ
(D) ക്യുമുലസ് മേഘങ്ങൾ
ഉത്തരം: (A)

2. തമിഴ്നാട്ടിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സൈറ്റായി 2022-ൽ പ്രഖ്യാപിച്ച സ്ഥലം ഏത്?
(A) സത്യമംഗലം
(B) മുതുമലൈ
(C) കലക്കാട് – മുണ്ടൻതുറൈ
(D) അരിട്ടാപ്പെട്ടി
ഉത്തരം: (D)

3. റിസർവ്വ് ബാങ്കിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) റിസർവ്വ് ബാങ്ക് ദേശസാത്കരിച്ചത് 1949 ജനുവരി ഒന്നിനാണ്.
(ii) റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ഓസ്ബോൺ സ്മിത്ത് ആണ്
(iii) എല്ലാ ബാങ്കുകളുടെയും അമരക്കാരനാണ് റിസർവ്വ് ബാങ്ക്.
(A) പ്രസ്താവന (i) & (ii)
(B) പ്രസ്താവന (ii) & (iii)
(C) പ്രസ്താവന (i) & (iii)
(D) എല്ലാം ശരിയാണ്
ഉത്തരം: (C)

4. കമ്മി ബജറ്റ് എന്നത്
(A) വരുമാനം = ചെലവ്
(C) വരുമാനം > ചെലവ്
(B) വരുമാനം < ചെലവ്
(D) വരുമാനം = നികുതി
ഉത്തരം: (B)

5. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
(i) ആസമിലെ ഡിഗ്ബോയിലാണ് ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്.
(ii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
(iii) വൈദ്യുതോപകരണ വ്യവസായങ്ങളിൽ ഇൻസുലേറ്ററായി അഭ്രം ഉപയോഗിക്കുന്നു.
(A) ഒന്നു മാത്രം (i)
(B) രണ്ടു മാത്രം (ii)
(C) മൂന്നു മാത്രം (iii)
(D) എല്ലാ പ്രസ്താവനകളും
ഉത്തരം: (B)

6. നീതി ആയോഗ് നിലവിൽ വന്നത്
(A) 1 ഏപ്രിൽ 2015
(B) 1 ജനുവരി 2015
(C) 1 ജനുവരി 2014
(D) 1 ഏപ്രിൽ 2017
ഉത്തരം: (B)

7. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്
(A) ജവഹർലാൽ നെഹ്റു
(B) വി.കെ.ആർ.വി. റാവു
(C) പി.സി. മഹാലാനോബിസ്
(D) ഡോ. എം.എസ്. സ്വാമിനാഥൻ
ഉത്തരം: (D)

8. മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശങ്ങളും നിബന്ധനകളുമനുസരിച്ച് കംപ്യൂട്ടർ പ്രോഗ്രാമുകൾ ഓട്ടമാറ്റിക്കായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ട്രേഡിങ്ങ് രീതിയാണ്
(A) സ്കാൾപിങ്
(B) ഡേ ട്രേഡിങ്
(C) സ്പോട്ട് ട്രേഡിങ്
(D) അൽഗോ ട്രേഡിങ്
ഉത്തരം: (D)

9. മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ
ശരിയേത്?
(i) മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിലെ ഭാഗം IVA (Article 51A) യിൽ പ്രതിപാദിക്കുന്നു.
(ii) 86-ാം ഭേദഗതി മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
(iii) പതിനൊന്ന് മൗലിക കർത്തവ്യങ്ങളുണ്ട്.
(A) only (ii and iii)
(B) only (i and iii)
(C) only (i and ii)
(D) All of the above (i, ii and iii)
ഉത്തരം: (D)

10. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(i) നിർദ്ദേശക തത്വങ്ങൾ അയർലാന്റ് ഭരണഘടനയിൽനിന്നും കടമെടുത്തു
(ii) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അമേരിക്കൻ ഭരണഘടനയിൽനിന്നും കടമെടുത്തു.
(iii) നിയമവാഴ്ച ബ്രിട്ടീഷ് ഭരണഘടനയിൽനിന്നും കടമെടുത്തു.
(A) only (i and ii)
(B) only (ii and iii)
(C) only (i and iii)
(D) All of the above (i, ii and iii)
ഉത്തരം: (C)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.