പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 1

psc

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം ‘പൂർണ്ണ സ്വരാജ്’ അഥവാ പൂർണ്ണ സ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ചത് എവിടെ വച്ച് നടന്ന സമ്മേളനത്തിലാണ്?

(A) കൽക്കട്ട (B) ബോംബെ
(C) ലക്നൗ (D) ലാഹോർ
ഉത്തരം: (D)

2. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാത്ത വ്യക്തി ആര്?
(A) മുഹമ്മദ് അബ്ദുൾ റഹിമാൻ
(B) കെ.ബി. മേനോൻ
(C) മൊയ്യാരത്ത് ശങ്കരൻ
(D) പി. കൃഷ്ണപിള്ള
ഉത്തരം: (B)

3. 1857ലെ കലാപത്തിന്റെ കേന്ദ്രമായിരുന്ന അവധിനെ ‘ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി’ ആയി വിശേഷിപ്പിച്ച ഗവർണർ ജനറൽ
(A) കാനിങ് പ്രഭു
(B) ഹാർഡിഞ്ച് പ്രഭു
(C) ഡൽഹൗസി പ്രഭു
(D) എലൻബറോ പ്രഭു
ഉത്തരം: (C)

4. ഇംഗ്ലണ്ടിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാനായി വിളിച്ചു കൂട്ടിയ ഒന്നാം കോണ്ടിനെന്റൽ സമ്മേളനത്തിൽ പങ്കെടുക്കാത്ത അമേരിക്കൻ കോളനി.
(A) ജോർജിയ
(B) ഫിലാഡൽഫിയ
(C) വെർജീനിയ
(D) പെൻസിൽവേനിയ
ഉത്തരം: (A)

5. ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ ‘കാർട്ടസ് ‘ കൊണ്ടുവന്നതാര്?
(A) ഡച്ചുകാർ
(B) പോർച്ചുഗീസുകാർ
(C) ഫ്രഞ്ചുകാർ
(D) ഇംഗ്ലീഷുകാർ
ഉത്തരം: (B)

6. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ)
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആര്?
(A) പി.ഡി. വഗേല
(B) വി. വിദ്യാവതി
(C) സഞ്ജയ്കുമാർ മിശ്ര
(D) ഗിരീഷ് ചന്ദ്ര ചതുർവേദി
ഉത്തരം: (B)

7. 1962-ൽ U.K. യുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഉരുക്കുശാല ഏത്?
(A) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ഭിലായ്
(B) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – റൂർക്കേല
(C) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ദുർഗാപ്പൂർ
(D) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ബൊക്കാറോ
ഉത്തരം: (C)

8. ഭൂമിയിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന
അന്തരീക്ഷ മണ്ഡലം.
(A) സ്ട്രാറ്റോസ്ഫിയർ
(B) മിസോസ്ഫിയർ
(C) ട്രോപ്പോസ്ഫിയർ
(D) തെർമ്മോസ്ഫിയർ
ഉത്തരം: (B)

9. ക്രമപ്പെടുത്തി എഴുതുക.
(a) ജുംമ്മിങ് (i) ബ്രസീൽ
(b) ലഡാങ് (ii) മെക്സിക്കോ
(c) മിൽപ്പ (iii) മലേഷ്യ
(d) റോക്ക (iv) വടക്ക് കിഴക്കൻ ഇന്ത്യ
(A) (a) (i) (b) (ii) (c) (iii) (d) (iv)
(B) (a) (iv) (b) (iii) (c) (i) (d) (ii)
(C) (a) (iv) (b) (iii) (c) (ii) (d) (i)
(D) (a) (iii) (b) (iv) (c) (i) (d) (ii)
ഉത്തരം: (C)

10. ഇന്ത്യയിലെ പ്രധാനപ്പെട്ട ആണവോർജ്ജ നിലയമായ കൈഗ ഏത് സംസ്ഥാനത്താണ?
(A) തമിഴ്നാട്
(B) കർണ്ണാടകം
(C) ഗുജറാത്ത്
(D) മഹാരാഷ്ട്ര
ഉത്തരം: (B)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.