തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

ഇ.എം.എസ് നമ്പൂതിരിപ്പാട്‌

  • മുഖ്യമന്ത്രി പദത്തില്‍ 1957 ഏപ്രില്‍ 5 -1959 ജൂലായ്‌ 31, 1967 മാര്‍ച്ച്‌ 6 – 1969 നവംബര്‍ 1
  • 1909 ജൂണ്‍ 13-ന്‌ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഏലംകുളം മനയില്‍ ജനനം.
  • 1932-ല്‍ സിവില്‍ നിയമലംഘനത്തിന്‌ ആദ്യമായി ജയിലില്‍.
  • 1934-ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍.
  • 1935-ല്‍ പ്രഭാതം പത്രം തുടങ്ങി.
  • 1937-ല്‍ മലബാറില്‍നിന്ന്‌ മദ്രാസ് നിയമസഭാംഗം.
  • 1941- ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
  • 1945-ല്‍ ഓങ്ങല്ലൂരില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിലാണ്‌ “നമ്പൂതിരി മനുഷ്യനാകണം” എന്ന്‌ പ്രഖ്യാപിച്ചത്‌.
  • 1957 -ല്‍ നീലേശ്വരത്തുനിന്ന്‌ നിയമസഭയിലേക്ക്‌.
  • കേരളത്തിലെ ആദ്യമുഖ്യമന്ത്രിയായി (1957 ഏപ്രില്‍ 5).
  • 1964-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍.
  • 1967-ല്‍ രണ്ടാമതും മുഖ്യമന്ത്രിയായി.
  • 1967-ല്‍ സപ്തകക്ഷിമന്ത്രിസഭയ്ക്ക്‌ നേതൃത്വംനല്‍കി.
  • 1967-ല്‍ നിലവില്‍വന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍.
  • 1977-ല്‍ നിലവില്‍വന്ന അശോക്‌ മേത്ത കമ്മിറ്റിയില്‍ അംഗമായ ഏക മലയാളി.
  • 1978 മുതല്‍ 1992 വരെ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി.
  • ഭൂപരിഷ്കരണനിയമം കൊണ്ടുവന്നു.
  • പത്മഭൂഷണ്‍ ബഹുമതിനിരസിച്ചു.
  • ഒന്നിലധികംതവണ കേരള മുഖ്യമന്ത്രിയായ ആദ്യവ്യക്തി.
  • മുഖ്യമന്ത്രിയായശേഷം പ്രതിപക്ഷനേതാവായ ആദ്യവ്യക്തി.
  • തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷ്പ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി.
  • കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കുന്നു.
  • ഒന്നാം ഭരണപരിഷ്കരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ (1957)
  • കേരള നിയമസഭയില്‍ കര്‍ഷകബന്ധ ബില്‍ അവതരിപ്പിച്ചത്‌ ഇ.എം.എസ്‌. മുഖ്യമന്ത്രിയായിരിക്കെയാണ്‌.
  • 1910-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ്‌ തിരികെ നല്‍കിയത്‌ ഇ.എം.എസ്‌. മുഖ്യമന്ത്രിയായിരിക്കെയാണ്‌.
  • 1998 മാര്‍ച്ച്‌ 19-ന്‌ അന്തരിച്ചു.
  • കേരള നിയമസഭയുടെ വളപ്പില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടആദ്യ മുഖ്യമന്ത്രി
  • തുലികാനാമങ്ങള്‍ – ചെറിയാന്‍, കെ.കെ വാസുദേവന്‍, എസ്‌. പരമേശ്വരന്‍
  • 1931-ല്‍ രചിച്ച “ജവഹര്‍ലാല്‍നെഹ്റു” ആണ്‌ ആദ്യകൃതി.
  • മറ്റു രചനകള്‍ – കേരളം മലയാളികളുടെ മാതൃഭൂമി, ഒന്നേകാല്‍കോടി മലയാളികള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍, വേദങ്ങളുടെ നാട്‌, ഇന്ത്യാചരിര്രത്തിലേക്ക്‌ ഒരു എത്തിനോട്ടം, ബെര്‍ലിന്‍ഡയറി, ഏഷ്യന്‍ ഡയറി, യൂറോപ്യന്‍ ഡയറി, ആത്മകഥ, കേരളം ഇന്നലെ ഇന്ന്‌ നാളെ,
    ഗാന്ധിയും ഗാന്ധിസവും, നമ്മുടെ ഭാഷ, നവോത്ഥാനവും മലയാള സാഹിത്യവും,
    മാര്‍ക്സിസവും മലയാളസാഹിത്യവും, ആശാനും മലയാള സാഹിത്യവും, തിരിഞ്ഞുനോക്കുമ്പോള്‍, വറചട്ടിയില്‍നിന്നും എരിതീയിലേക്ക്‌.
  • നെയ്ത്തുകാരന്‍” എന്ന സിനിമയുടെ ഇതിവൃത്തം ഇ.എം.എസിന്റെ ജീവിതകഥയാണ്‌.
  • എ. മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ഇ.എം.എസിന്റെ ജീവിതകഥ പറയുന്നു.
  • “ഇ.എം.എസും പെണ്‍കുട്ടിയും” രചിച്ചത്‌ – ബെന്യാമിന്‍