കേരളം അടിസ്ഥാനവിവരങ്ങൾ Part 6

1. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ?
4

2. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
41

3. കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം?
മലനാട് 48%

4. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ?
ഹില്‍പാലസ്(തൃപ്പൂണിത്തുറ)

5. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം?
1847

6. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ ആദ്യ മലയാളി വനിത ?
കെ.കെ.ഉഷ

7. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?
നെട്ടുകാല്‍ത്തേരി-തിരുവനന്തപുരം

8. കേരള പോലീസ് അക്കാഡമി ഏത് ജില്ലയിലാണ് ?
തൃശ്ശൂര്‍

9. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
സംക്ഷേപ വേദാര്‍ത്ഥം(1772)

10. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
വര്‍ത്തമാനപുസ്തകം(1785–പാറേമാക്കല്‍ തോമ കത്തനാര്‍.)