മത്സരപ്പരീക്ഷകളിലെ കേരളം Part 6

76.കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം രചിച്ചത്?
കെ.കെ.നീലകണ്ഠന്‍ (ഇന്ദുചൂഢന്‍)

77.കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍?
ജ്യോതി വെങ്കിടാചലം

78. ആദിവാസിഭാഷയില്‍ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ സിനിമ?
ഗുഡ

79. അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദി?
ശിരുവാണി

80. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം?
1567

81.അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ആറ്റിങ്ങല്‍ റാണി ഇഗ്ലീഷുകാരെ അനുവദിച്ചത്ഏത് വര്‍ഷത്തില്‍?
എ.ഡി.1684

82. 99ലെ വെള്ളപ്പൊക്കം എന്ന് പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോള്‍?
1924

83. കേരളത്തിലെ ആദ്യ നിയമ സര്‍വകലാശാല?
നുയാല്‍സ്

84.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി?
പി.കെ.ചാത്തന്‍

85. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്?
വയലാര്‍ രാമവര്‍മ

86.അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്?
ഖസാക്കിന്‍റെ ഇതിഹാസം

87.അഗ്നിസാക്ഷി രചിച്ചത്?
ലളിതാംബിക അന്തര്‍ജനം

88. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി?
സി.ബാലകൃഷ്ണന്‍

89. മലബാര്‍ മാന്വല്‍ രചിച്ചത്?
വില്യം ലോഗന്‍

90. മണ്‍സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില്‍ എത്തിയ വര്‍ഷം?
എഡി45