കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3
1. ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മോഹൻലാൽ
2. ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി?
സ്നേഹിത
3. കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി?
ഒരു നെല്ലും ഒരു മീനും
4. കേരള ഗവൺമെന്റിന്റെ ടെലിമെഡിസിൻ പദ്ധതി?
ഇ-സഞ്ജീവനി
5. സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്?
തന്റെടം
6. കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്?
കോഴിക്കോട്
7. 2025- ഓടെ ക്ഷയ രോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
എന്റെ ക്ഷയരോഗ മുക്തകേരളം
8. കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി?
“ഞാനും ഡിജിറ്റലായി
9. കോവിഡ്-19 അവധിക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
അക്ഷര വൃക്ഷം
10. പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസകിരണം
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.