
Confusing Facts: PSC Questions in Malayalam Part 3
മധ്യകാലഭാരതം അക്ബറാണ് ആഗ്രയ്ക്കടുത്ത് സിക്കന്ദ്രയില്‍ സ്വന്തം ശവകുടീരം പണിത മുഗള്‍ ചക്രവര്‍ത്തി. അക്ബറാണ് നിര്‍മാണം തുടങ്ങിയതെങ്കിലും പൂര്‍ത്തിയാക്കിയത് മകന്‍ ജഹാംഗീറാണ്. ജഹാംഗീറിന്റെ കാലത്ത് വധിക്കപ്പെട്ട സിഖ് ഗുരുവാണ് അര്‍ജന്‍ ദേവ് (അഞ്ചാമത്തെ സിഖുഗുരു). എന്നാല്‍ ഔറംഗസീബ് വധിച്ച സിഖ് ഗുരുവാണ് തേജ് ബഹാദുര്‍ (ഒന്‍പതാമത്തെ സിഖുഗുരു). ജഹാംഗീറിന്റെ പത്നി നൂര്‍ജഹാന്റെ പഴയ പേര്‍ മൊഹറുന്നിസ. ഷാജഹാന്റെ പത്നി മുംതാസ്മഹലിന്റെ പഴയ പേര്‍ അര്‍ജുമന്ദ് ബാനു ബീഗം. ഗംഗൈകൊണ്ട ചോളന്‍ എന്ന പേരു സ്വീകരിച്ചത് രാജേന്ദ്രന്‍ ഒന്നാമനാണ്. മധുരൈകൊണ്ട…