പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 3
- ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്?
(A) 104-ാം ഭേദഗതി
(B) 95-ാം ഭേദഗതി
(C) 101-ാം ഭേദഗതി
(D) 100-ാം ഭേദഗതി
ഉത്തരം: (C) - ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
(A) ഡോ. എം.എസ്. സ്വാമിനാഥൻ
(B) വർഗ്ഗീസ് കുര്യൻ
(C) ഹരിലാൽ ചൗധരി
(D) ഇവരാരുമല്ല
ഉത്തരം: (A) - 15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ :
(A) സി. രംഗരാജൻ
(B) എൻ.കെ. സിങ്
(C) വിജയ് ഖേൽക്കർ
(D) കെ.സി. പന്ത്
ഉത്തരം: (B) - താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
(i) പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് – 1950 March 15
(ii) പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ – പ്രധാനമന്ത്രി
(iii) നീതി ആയോഗ് നിലവിൽ വന്നത് – 2015 January 1
(iv) ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി – പി.സി. മഹലനോബിസ്
(A) (i) & (ii) മാത്രം
(B) (i), (ii), (iii) & (iv)
(C) ഇവയൊന്നുമല്ല
(B) വർഗ്ഗീസ് കുര്യൻ
(D) (ii) & (iii) മാത്രം
ഉത്തരം: (B) - പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്?
(A) ചെമ്മണ്ണ്
(B) കറുത്ത മണ്ണ്
(C) എക്കൽ മണ്ണ്
(D) ലാറ്ററൈറ്റ് മണ്ണ്
ഉത്തരം: (B) - ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്?
(A) തെക്ക് കിഴക്കൻ മൺസൂൺ
(B) വടക്ക് കിഴക്കൻ മൺസൂൺ
(C) വടക്ക് പടിഞ്ഞാറൻ മൺസൂൺ
(D) തെക്ക് പടിഞ്ഞാറൻ മൺസൂൺ
ഉത്തരം: (D) - പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ :
(A) പർവ്വത വനങ്ങൾ
(B) ഉഷ്ണമേഖലാനിത്യഹരിത വനങ്ങൾ
(C) കണ്ടൽ വനങ്ങൾ
(D) ഇലപൊഴിയും വനങ്ങൾ
ഉത്തരം: (C) - ഭ്രംശ താഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി :
(A) ഗംഗ
(B) ബ്രഹ്മപുത്ര
(C) നർമ്മദ
(D) താപ്തി
ഉത്തരം: (C) - സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
(A) ഗംഗയും സിന്ധുവും
(B) ഗംഗയും ബ്രഹ്മപുത്രയും
(C) സിന്ധുവും യമുനയും
(D) ഗംഗയും സരസ്വതിയും
ഉത്തരം: (B) - ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെർമിനൽ എവിടെയാണ് സ്ഥാപിതമായത്?
(A) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
(B) കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
(C) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(D) ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
ഉത്തരം: (C)