പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 7

  • ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
    (A) ആറ്റോമിക പിണ്ഡം
    (B) മാസ്സ് നമ്പർ
    (C) ആറ്റോമിക നമ്പർ
    (D) ഇതൊന്നുമല്ല
    ഉത്തരം: (C)
  • ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
    (A) ബോക്സൈറ്റ്
    (B) കോപ്പർ ഗ്ലാൻസ്
    (C) ഹീമറ്റൈറ്റ്
    (D) സിനാബാർ
    ഉത്തരം: (D)
  • പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്?
    (A) താപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്
    (B) മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്
    (C) പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്
    (D) ഇതൊന്നുമല്ല
    ഉത്തരം: (B)
  • ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
    (A) പിണ്ഡം
    (B) വ്യാപ്തം
    (C) ജഡത്വം
    (D) ഇതൊന്നുമല്ല
    ഉത്തരം: (C)
  • ഇൻഡ്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്?
    (A) കർണ്ണാടക ഹൈക്കോടതി
    (B) കേരള ഹൈക്കോടതി
    (C) മദ്രാസ് ഹൈക്കോടതി
    (D) ഇവയൊന്നുമല്ല
    ഉത്തരം: (B)
  • സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ്?
    (A) ആദിത്യാ L1
    (B) അപ്പോളോ I
    (C) വൊയേജർ
    (D) ഇതൊന്നുമല്ല
    ഉത്തരം: (A)
  • കൊതുകിന്റെ മുട്ട വിരിയുന്നതിന് എടുക്കുന്ന ദിവസം :
    (A) 8
    (B) 30
    (C) 14
    (D) 25
    ഉത്തരം: (A)
  • പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
    (A) പ്രമേഹം
    (B) ബ്രോങ്കൈറ്റിസ്
    (C) മഞ്ഞപ്പിത്തം
    (D) കരൾവീക്കം
    ഉത്തരം: (B)
  • ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
    (A) ന്യൂയോർക്ക്
    (B) ലണ്ടൻ
    (C) പാരീസ്
    (D) ജനീവ
    ഉത്തരം: (D)
  • ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
    (A) ഹൃദയം
    (B) വൃക്ക
    (C) കരൾ
    (D) ആമാശയം
    ഉത്തരം: (C)