പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 2

  • താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
    I. വൈക്കം സത്യാഗ്രഹം – റ്റി.കെ. മാധവൻ
    II. പാലിയം സത്യാഗ്രഹം – വക്കം അബ്ദുൽ ഖാദർ
    III. ഗുരുവായൂർ സത്യാഗ്രഹം – കെ. കേളപ്പൻ
    (A) I ഉം II ഉം
    (B) II മാത്രം
    (C) III മാത്രം
    (D) II ഉം III ഉം
    ഉത്തരം: (B)
  • താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?
    I. വേദാധികാര നിരൂപണം
    II. ആത്മോപദേശ ശതകം
    III. അഭിനവ കേരളം
    IV. ആദിഭാഷ
    (A) I ഉം IV ഉം
    (B) I ഉം II ഉം
    (C) II ഉം III ഉം
    (D) III മാത്രം
    ഉത്തരം: (A)
  • ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ?
    I. കോവിലകത്തും വാതുക്കൽ
    II. തൃശ്ശൂർപൂരം ആരംഭിച്ചു
    III. കുളച്ചൽ യുദ്ധം നടന്നു
    IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
    (A) I മാത്രം
    (B) III മാത്രം
    (C) I ഉം III ഉം IV ഉം
    (D) I ഉം II ഉം IV ഉം
    ഉത്തരം: (D)
  • സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്?
    (A) അയ്യങ്കാളി
    (B) വൈകുണ്ഠസ്വാമി
    (C) ചട്ടമ്പി സ്വാമി
    (D) ശ്രീനാരായണ ഗുരു
    ഉത്തരം: (B)
  • ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്?
    I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
    II. 1721 ലായിരുന്നു ഇത് നടന്നത്
    III. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
    IV. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
    (A) I മാത്രം
    (B) II ഉം III ഉം
    (C) IV മാത്രം
    (D) I ഉം IV ഉം
    ഉത്തരം: (C)
  • 2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം :
    (A) അർജന്റീന
    (B) മൊറോക്കോ
    (C) ക്രൊയേഷ്യ
    (D) ഫ്രാൻസ്
    ഉത്തരം: (D)
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :
    (A) ആലപ്പുഴ
    (B) ഇടുക്കി
    (C) പാലക്കാട്
    (D) കൊല്ലം
    ഉത്തരം: (B)
  • താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത്?
    (A) ചോളം
    (B) ബാർലി
    (C) നെല്ല്
    (D) പരുത്തി
    ഉത്തരം: (B)
  • ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്?
    (A) 1998 May 17
    (B) 1999 April 1
    (C) 1993 May 17
    (D) ഇവയൊന്നുമല്ല
    ഉത്തരം: (A)
  • 2021-ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം :
    (A) കായംകുളം
    (B) അരുവിക്കര
    (C) പുനലൂർ
    (D) പെരുംകുളം
    ഉത്തരം: (D)