ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 7

ഇന്ത്യാ ചരിത്രം

👉ഒന്നാം സ്വാതന്ത്ര്യസമരം

1. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ സംഘടിതമായ ചെറുത്തുനില്‍പ്പ്‌ ഏതാണ്‌?

  • 1857-ലെ കലാപം

2. 1857-ലെ കലാപത്തെ അടിസ്ഥാനമാക്കി ഗ്രേറ്റ്‌ റെബെലിയണ്‍.’ എന്ന കൃതി രചിച്ചതാര് ?

  • അശോക്‌ മേത്ത

3. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150-ാം വാര്‍ഷികം ആചരിച്ച വര്‍ഷമേത്‌?

  • 2007

4. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണാര്‍ഥം 2007-ല്‍ പുറത്തിറക്കിയത്‌ എ്രത രൂപയുടെ നാണയമാണ്‌?

  • 100 രൂപ

5. 1857 മെയ്‌ 10- ന്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌ എവിടെയാണ്‌?

  • മീററ്റ്‌

6. 1857-ലെ കലാപത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?

  • മംഗള്‍ പാണ്ഡെ

7. മംഗള്‍ പാണ്ഡെ വധിച്ച ബ്രിട്ടീഷ്‌ സാര്‍ജന്റ്‌ ആരായിരുന്നു?

  • മേജര്‍ ഹഡ്സണ്‍

8. ഡല്‍ഹിപിടിച്ചെടുത്ത കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതാരെ?

  • ബഹദൂര്‍ ഷാ രണ്ടാമന്‍

9. 1857-ലെ കലാപത്തിന്‌ ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയതാര്‍?

  • ഭക്തഖാന്‍

10. ലഖ്നൌവില്‍ കലാപം നയിച്ച ഔധിലെ വനിതാഭരണാധികാരിയാര്?

  • ബീഗം ഹസ്രത്ത്മഹല്‍



Leave a Reply

Your email address will not be published. Required fields are marked *