ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 10

ഇന്ത്യാ ചരിത്രം

👉ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനം നടന്നതെവിടെ?

  • മുംബൈയിലെ ഗോകുല്‍ദാസ്‌

2. തേജ്പാല്‍ കോളേജില്‍ (1885 ഡിസംബര്‍ 28 മുതല്‍ 31 വരെ) കോണ്‍ഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ?

  • എ.ഒ.ഹ്യൂം

3. കോണ്‍ഡഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?

  • ഡബ്ള്യു.സി. ബാനര്‍ജി

4. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ എത്ര പ്രതിനിധികള്‍ പങ്കെടുത്തു?

  • 72 പേര്‍

5. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?

  • ജി. സുബ്രഹ്മണ്യ അയ്യര്‍

6. കോണ്‍ഗ്രസിന്റെ പ്രഥമസമ്മേനത്തില്‍ പങ്കെടുത്ത മലയാളി ആരാണ്‌ ?

  • കേശവപിള്ള (തിരുവനന്തപുരം)

7. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ ആകെ എത്ര പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു?

  • ഒന്‍പത്‌

8. കോണ്‍ഗ്രസിന്റെ സ്ഥാപകസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?

  • ഭാരതത്തിനുവേണ്ടി ഒരു റോയല്‍കമ്മീഷനെ നിയമിക്കണം

9. കോണ്‍ഗ്രസിന്റെ രണ്ടാമത്തെസമ്മേളനം നടന്നത്‌ എവിടെയാണ്‌?

  • കൊല്‍ക്കത്തയില്‍

10. കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?

  • ദാദാഭായ്‌ നവ്റോജി



Leave a Reply

Your email address will not be published. Required fields are marked *