കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 2

ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം?

Ans: വീയ്യാപുരം

കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ?

Ans: മറയൂർ

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല?

Ans: കണ്ണൂർ

കേരളത്തില്‍ വനവത്ക്കരണ പ്രദേശത്ത്‌, ഏറ്റവും കൂടുതല്‍ കൃഷി ചെയുന്ന വ്യക്ഷം?

Ans: തേക്ക്‌ (രണ്ടാമത്‌ യൂക്കാലിപ്റ്റസ്)

ഔഷധ സസ്യങ്ങളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഔഷധ സസ്യബോര്‍ഡ് ആരംഭിച്ച പദ്ധതി?

Ans: സഞ്ജീവനി വനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക്‌ മരംകണ്ടെത്തിയിട്ടുള്ളത്‌?

Ans: നിലമ്പൂരില്‍

ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കുപ്പെടുന്നത്‌?

Ans: കന്നിമരം (പറമ്പിക്കുളം സാങ്ച്ചറി)

കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നത്?
Ans: പീച്ചി (1975)

കേന്ദ്ര, കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം?

Ans: കേരള ഫോറസ്റ്റ്‌ ഡവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ (കെ.എഫ്‌.ഡി.സി.) കോട്ടയം

കേരള ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ സ്ഥിതി ചെയ്യുന്നത്‌?

Ans: വഴുതയ്ക്കാട്‌(തിരുവനന്തപുരം)

കേരളത്തിലെ ആദ്യ ഫോറസ്റ് അക്കാഡമി?

Ans: അരിപ്പ