കേരളത്തിലെ വന്യജീവി സങ്കേതങ്ങളും, ദേശീയോദ്യാനങ്ങളും Part 1

ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം?
Ans: 14
വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?
Ans: ഇടുക്കി
കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല?
Ans: പത്തനംതിട്ട
കേരളത്തിൽ വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം വയനാടിനും മൂന്നാം സ്ഥാനം പത്തനംതിട്ടയ്ക്കുമാണ്ശ തമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല?
Ans: വയനാട്
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല?
Ans: ആലപ്പുഴ
കേരളത്തിൽ കൂടുതൽ കാണപ്പെടുന്ന വനങ്ങൾ
Ans: മൺസൂൺ വനങ്ങൾ (ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാടുകൾ)
കേരളത്തിൽ നിത്യഹരിത വനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം?
Ans: പശ്ചിമഘട്ടമലനിരകൾ
തിരുവിതാംകൂറില്‍ വനനിയമം വന്ന വര്‍ഷഠ?
Ans: 1887
കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വര്‍ഷം?
Ans: 1998
കേരളം വനനിയമം പാസാക്കിയത്?
Ans: 1961
കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം?
Ans: 36
കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ?
Ans: റാന്നി
വിസ്തൃതി കുറഞ്ഞ വനം ഡിവിഷന്‍?
Ans: അഗസ്ത്യവനം
കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനമായി പ്രഖ്യാപിച്ച വര്‍ഷം?
Ans: 1888