തൊഴിലുറപ്പ് പദ്ധതിയിൽ 95 ജോലി ഒഴിവുകൾ

thozhilurapp

[ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് വില്ലേജ് റിസോഴ്സ് പേഴ്സൺ 808 ഒഴിവുകളും, 107 ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഒഴിവുകളും ഉണ്ട്. അങ്ങനെ ആകെ 915 ഒഴിവുകളാണ് ഉള്ളത് കൂടുതൽ വിവരങ്ങൾക്ക് താഴെ നോക്കുക. കൂടാതെ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ പി ഡി എഫ് ഡൌൺലോഡ് ചെയ്ത് വായിച്ച് നോക്കുക. 

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ

യോഗ്യത ബിരുദവും സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സിൽ ഉള്ള ജയവും ആണ്. 40 വയസ്സ് കവിയാൻ പാടില്ല. ശമ്പളം പതിനഞ്ചായിരം രൂപ.

അഭികാമ്യം
  • ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം
  • കുടുംബശ്രീ ഉൾപ്പടെയുള്ള സാമൂഹ്യാധിഷ്ഠിത സന്നദ്ധ സംഘടനകളിലെ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തനപരിചയം.
വില്ലേജ് റിസോഴ്സ് പേഴ്സൺ

+2 അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം കമ്പ്യൂട്ടർ ഇൻറർനെറ്റ് അറിവ് അവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി 350 രൂപ പ്രതിദിനം എന്ന രീതിയിലാണ് വേദനം. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം താഴെ കൊടുത്തിട്ടുണ്ട്. ഒഫീഷ്യൽ in www.socialaudit.kerala.gov.in

ഡിസംബർ 10 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ ജോലിവിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൂടി ഷെയർ ചെയ്യുക.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സിഡബ്ല്യു സി ബിൽഡിങ്, രണ്ടാം നില, എൽഎംഎസ് കോംപൗണ്ട്, പാളയം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-695 033; 0471 2724696