ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി തലത്തിലുള്ള പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനാ മേഖലകളിൽ നിന്ന് വളരെ ആഴത്തിലാണ് ഇപ്പോൾ ചോദ്യങ്ങൾ വരുന്നത്. പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ നന്നായി പഠിക്കുന്നതു പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സഹായകരമാകും. ഇതിനു പുറമേ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പഠന കോഴ്സിന്റെ പുസ്തകങ്ങളെയും ആശ്രയിക്കാം. ഏതാനും ചോദ്യങ്ങൾ നോക്കാം 1. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളേവ: (1) നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച തീരുമാനം എടുക്കുന്നത് ദേശീയ തിരഞ്ഞെടുപ്പു…