കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 10

മൃതസഞ്ജീവനി : മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി.
മംഗല്യ : വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പുനര്‍ വിവാഹ ധനസഹായ പദ്ധതി.
മിഠായി : പതിനെട്ട് വയസ്സിനു താഴെയുളള പ്രമേഹരോഗികളായ കൂട്ടികള്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതി.
രക്ഷ : പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്. ഇതില്‍ എല്ലാ പോലീസ് സ്റ്റേഷനിലും ഓഫീസര്‍മാരുടെ ഫോണ്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടാകും.
ലക്ഷം വീട് പദ്ധതി: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അര്‍ഹരായവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി.
ലഹരിമുക്ത കേരളം : സംസ്ഥാന എക്സൈസ് വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി.
ലാഭപ്രഭ : കെഎസ്‌ഇബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊര്‍ജ്ജ സംരക്ഷണ പരിപാടി. ഒരു ഫീഡറിനുകീഴിലെ വൈദ്യുത ഉപഭോഗം 10% കുറച്ചാല്‍ ആ പ്രദേശത്തെ ലോഡ് ഷെഡ്ഢിങ്ങില്‍നിന്ന് ഒഴിവാക്കുക എന്ന പദ്ധതി.
ലിപ് : ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിലേക്കായി വിവിധ വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച പദ്ധതി.
ലിംഗാവബോധ പരിപാടി: സ്ത്രീധനം, ലൈംഗിക പീഢനം, ഗാര്‍ഹികപീഢനം തുടങ്ങി സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനു നിയമോപദേശവും ബോധവല്‍ക്കരണവും നടത്തുകയാണ് ലക്ഷ്യം.
ലൈഫ് : കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി. ഭൂരഹിതര്‍ക്കും ഭവനരഹിതരായവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് ഏകദേശം 4.30 ലക്ഷം അടച്ചുറപ്പുളള വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ലക്ഷ്യം.