കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 4

സാമൂഹ്യ പരിഷ്‌കരണം

1. അരയവംശ പരിപാലന യോഗം രൂപവത്കരിച്ചത്‌?

ഡോ. വേലുക്കുട്ടി അരയന്‍

2. ഈഴവസമുദായത്തില്‍ നിന്ന്‌ വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വ്യക്തി?

ഡോ.പൽപ്പു

3. കേരള നവോത്ഥാനചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്‌?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

4. ജാതിതിരിച്ചറിയാനായി അധഃകൃതര്‍ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാന്‍ 1915-ല്‍ ആഹ്വാനംചെയ്ത സാമൂഹിക വിപ്പവകാരി?

അയ്യങ്കാളി

5. കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ച നവോത്ഥാനനായകന്‍?

ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്‍

6. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരിയെന്ന്‌ ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്‌”?

സരോജിനി നായിഡു

7. ഗോപാലകൃഷ്ണ ഗോഖലെയുടെ സെര്‍വന്‍റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയുടെ മാതൃകയില്‍ ആരംഭിച്ച സമുദായസംഘടന?

നായര്‍ സര്‍വീസ്‌ സൊസൈറ്റി

8. പില്‍ക്കാലത്ത്‌ ‘അനാഗരികരാമന്‍” എന്നറിയപ്പെട്ടത്‌?

മഞ്ചേരി രാമയ്യര്‍

9. 1947 ഡിസംബര്‍ 4-ന്‌ പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌?

സി. കേശവന്‍

10. “തിരുവിതാംകൂര്‍ മുസ്‌ലിം മഹാസഭ സ്ഥാപിച്ചത്‌”

വക്കം അബ്ദുൾ ഖാദര്‍ മൌലവി