കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 2

1. കോഴഞ്ചേരിപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചത് ആരാണ്?
സി. കേശവന്‍
2. അയിത്തം അറബിക്കടലില്‍, തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞത്?
ചട്ടമ്പിസ്വാമികൾ
3. സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിലില്‍ തടവുജീവിതം അനുഭവിച്ചത്?
വൈകുണ്ഠ സ്വാമികൾ
4. ചാന്നാര്‍ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്?
മേല്‍മുണ്ട് സമരം
5. മോക്ഷപ്രദീപം എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
6. 1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്?
ടി.കെ. മാധവന്‍
7. “സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതിയുടെ രചയിതാവ്?
വി.ടി. ഭട്ടതിരിപ്പാട്
8. പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജ് എവിടെയാണ്?
ചാലക്കുടി(തൃശ്ശൂര്‍)
9. മന്നത്ത് പത്മനാഭന്‍ ഏത് വര്‍ഷമാണ് പ്രസിദ്ധമായ മുതുകുളംപ്രസംഗം നടത്തിയത്?
1947
10. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍?
വൈകുണ്ഠസ്വാമി