കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണം part 1

1. 1922 മാര്‍ച്ച് 31ന് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപംകൊണ്ട കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന?
ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍
2. ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക്(മദ്രാസ്) മത്സരിച്ച് ജയിച്ച മലയാളികൂടിയായകമ്യൂണിസ്റ്റ് നേതാവ്?
കെ. അനന്തന്‍ നമ്പ്യാര്‍
3. അയിത്തോച്ചാടനത്തിനായി പഴയ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം?
വൈക്കം സത്യാഗ്രഹം (1924-25)
4. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എത്രാം വാര്‍ഷികമാണ് 2018-ല്‍ ആഘോഷിച്ചത്?
125
5. ശ്രീനാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശരാജ്യം?
ശ്രീലങ്ക
6. 1920 ഓഗസ്റ്റ് 18-ന് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്?
മൗലാനാ ഷൗക്കത്ത് അലി
7. നിവര്‍ത്തനപ്രക്ഷോഭത്തിന് ആ പേര് നല്‍കിയ സംസ്‌കൃത പണ്ഡിതന്‍?
ഐ.സി. ചാക്കോ
8. തൃശ്ശൂരില്‍നിന്ന് പ്രസിദ്ധികരിച്ച ലോകമാന്യന്‍ എന്ന പത്രത്തിന്റെ പത്രാധിപര്‍?
കുറൂര്‍ നിലകണ്ഠന്‍ നമ്പൂതിരിപ്പാട്
9. സാഹിത്യത്തിലൂടെ സമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത്?
പണ്ഡിറ്റ് കെ.പി. കറുപ്പന്‍
10. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിക്കൊണ്ട് രാജകീയവിളംബരം പുറപ്പെടുവിപ്പിച്ചത് എന്ന്?
1910 സെപ്റ്റംബര്‍ 26-ന്