കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 09
1. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
അരുവിപ്പുറം.
2. 1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
മന്നത്ത് പത്മനാഭൻ.
3. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ.
4. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരുവിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
ജാതി നിർണയം.
5. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
ഡോ. പൽപ്പു.
6. 13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ.
7. ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
1829 ൽ.
8. ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
1831 മെയ് 1.
9. ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ?
1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു.
10. ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
1844 ൽ മന്നാനത്ത്.