കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 08
1. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ?
ആലുവ.
2. “ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ?
സഹോദരൻ അയ്യപ്പൻ.
3. ദക്ഷിണഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയതാര് ?
വൈകുണ്ഠസ്വാമികൾ.
4. ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ?
വൈകുണ്ഠസ്വാമികൾ.
5. കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ?
വൈകുണ്ഠസ്വാമികൾ.
6. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.
7. വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.
8. തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന്ന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി.
9. ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
1903 മെയ് 15.
10. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
വാവൂട്ട് യോഗം.