മലയാളി മെമ്മോറിയല്‍

1. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത് ഏത്‌തിരുവിതാംകൂര്‍ രാജാവിനാണ്?
Ans: ശ്രീമൂലം തിരുനാൾ
2. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്?
Ans: 1891 ജനുവരി1
3. മലയാളി മെമ്മോറിയലിന്‌നേതൃത്വം നല്‍കിയ വ്യക്തി?
Ans: ബാരിസ്റ്റര്‍ ജി.പി. പിള്ള
4. മലയാളി മെമ്മോറിയലില്‍ ഒന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?
Ans: കെ.പി. ശങ്കരമേനോന്‍
5. മലയാളി മെമ്മോറിയലില്‍ രണ്ടാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?
Ans: ബാരിസ്റ്റര്‍ ജി.പി. പിള്ള
6. മലയാളി മെമ്മോറിയലില്‍ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?
Ans: ഡോ. പല്‍പ്പു
7. മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം?
Ans: 10028
8. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം?
Ans: “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്”
9. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് ‘ എന്ന ലഘുലേഖ എഴുതിയത്?
Ans: ബാരിസ്റ്റര്‍ ജി.പി. പിള്ള
10. മലയാളി മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാഹിത്യകാരന്‍?
Ans: സി.വി. രാമന്‍പിള്ള
11. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമന്‍പിള്ള ലേഖനങ്ങൾ എഴുതിയ പത്രം?
Ans: മിതഭാഷി
12. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് സി.വി. രാമന്‍പിള്ള രചിച്ച കൃതി?
Ans: വിദേശമേധാവിത്വം
13. മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍?
Ans: ടി. രാമറാവു
14. മലയാളി മെമ്മോറിയലിന് നിയമോപദേശം നല്‍കിയ ഇംഗ്ലീഷുകാരന്‍?
Ans: എഡ്‌ലി നോര്‍ട്ടന്‍