തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 11

തിരുവിതാംകൂറിലെ ദിവാന്മാര്‍
1. തിരുവിതാംകൂറിലെ ആദ്യത്തെ ദളവ പ്രധാനമന്ത്രി ആരായിരുന്നു?
അറുമുഖന്‍ പിള്ള
2. മാര്‍ത്താണ്ഡവര്‍മയുടെ ആദ്യത്തെ ദളവ ആരായിരുന്നു?
അറുമുഖന്‍ പിള്ള
3. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെസൂത്രധാരനായിരുന്ന ദളവആര് ?
രാമയ്യന്‍ ദളവ
4. ധര്‍മരാജാവിന്റെ ഏതു ദളവയാണ് വര്‍ക്കല പട്ടണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്?
മാര്‍ത്താണ്ഡപിള്ള
5. തിരുവിതാംകൂറില്‍ ‘ദിവാന്‍’ എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി (ദളവ) ആര് ?
രാജാ കേശവദാസന്‍
6. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ് രാജാ കേശവദാസ് ദിവാനായി സേവനമനുഷ്ടിച്ചത്?
ധര്‍മരാജാവിന്റെ
7. തിരുവിതാംകൂറില്‍ “വലിയദിവാന്‍ജി” എന്ന് ആദരപൂര്‍വം അറിയപ്പെട്ടിരുന്നതാര് ?
രാജാ കേശവദാസന്‍
8. ആലപ്പുഴ പട്ടണത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന തിരുവിതാംകൂര്‍ ദിവാനാര് ?
രാജാ കേശവദാസ്
9. ദിവാന്‍ കേശവദാസിന് “രാജാ കേശവദാസ്” എന്ന ബിരുദം നല്‍കിയ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലാര് ?
മോര്‍ണിങ്ടണ്‍ പ്രഭു
10. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശിൽപിയായി അറിയപ്പെടുന്ന ദിവാനാര് ?
രാജാ കേശവദാസ്