പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ PART 1
- കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
I. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു.
II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) I ഉം III ഉം
ഉത്തരം: (B) - ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ?
I. ഖേദ സമരം
II. മീററ്റ് സമരം
III. ചമ്പാരൻ സമരം
IV. ഹോം റൂൾ സമരം
(A) I ഉം II ഉം
(B) I ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
ഉത്തരം: (B) - ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :
I. മൗണ്ട് ബാറ്റൻ പ്രഭു
II. ഇർവ്വിൻ പ്രഭു
III. എ.വി. അലക്സാണ്ടർ
IV. സ്റ്റാഫോർഡ് ക്രിപ്സ്
(A) I ഉം II ഉം
(B) I ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
ഉത്തരം: (A) - സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്?
I. 1798 ലാണ് നടപ്പിലാക്കിയത്
II. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) II ഉം III ഉം
ഉത്തരം: (B) - ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർത്ത് പറയപ്പെട്ട പേരുകൾ :
I. മൗലാനാ മുഹമ്മദലി
II. മുഹമ്മദാലി ജിന്ന
III. സാലിം അലി
IV. മൗലാന ഷൗക്കത്തലി
(A) I ഉം II ഉം
(B) I ഉം III ഉം
(C) I ഉം IV ഉം
(D) II ഉം IV ഉം
ഉത്തരം: (C) - ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
(A) അമേരിക്ക
(B) ഇംഗ്ലണ്ട്
(C) ഫ്രാൻസ്
(D) അയർലന്റ്
ഉത്തരം: (D) - സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം :
(A) കേരളം
(B) മണിപ്പൂർ
(C) ഗുജറാത്ത്
(D) രാജസ്ഥാൻ
ഉത്തരം: (B) - ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :
(A) നെഹ്റു
(B) രാജേന്ദ്ര പ്രസാദ്
(C) അംബേദ്ക്കർ
(D) ഗാന്ധിജി
ഉത്തരം: (B) - ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
(A) കേരളം
(B) കർണ്ണാടകം
(C) രാജസ്ഥാൻ
(D) ഗുജറാത്ത്
ഉത്തരം: (C) - താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്?
(A) ഗവർണ്ണർക്ക്
(B) ഉപരാഷ്ട്രപതിക്ക്
(C) പാർലമെന്റിന്
(D) പ്രധാനമന്ത്രിക്ക്
ഉത്തരം: (C)