Kerala PSC Chemistry Questions Part 21
രാസവസ്തുക്കളും പേരുകളും
1. സ്ളേക്കഡ് ലൈം” എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തമേത്?
– കുമ്മായം (കാല്‍സ്യം ഹൈഡ്രോക്സൈഡ്)
2. “മില്‍ക്ക് ഓഫ് ലൈം” അഥവാ ചുണ്ണാമ്പുവെള്ളം കാല്‍സ്യത്തിന്റെ ഏത് സംയുക്തമാണ്?
– കാല്‍സ്യം ഹൈഡ്രോക്സൈഡ്
3. “വൈറ്റ് കാസ്റ്റിക്ക്’ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ് ?
– സോഡിയം ഹൈഡ്രോക്‌സൈഡ്
4. “ചൈനീസ് സാള്‍ട്ട്, ചൈനീസ് സ്നോ എന്ന പേരുകളുള്ളത് ഏത് രാസവസ്തുവിനാണ്?
– പൊട്ടാസ്യം നൈട്രേറ്റ്
5. “പേള്‍ ആഷ്, സാള്‍ട്ട് ഓഫ് ടാര്‍ട്ടാര്‍’ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– പൊട്ടാസ്യം കാര്‍ബണേറ്റ്
6. മാഗ്നസൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
– മഗ്നീഷ്യം കാര്‍ബണേറ്റ്
7. “കേക്ക് ആലം, അലുമിനിയം സാള്‍ട്ട്” എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– അലൂമിനിയം സള്‍ഫേറ്റ്
8. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
– സിങ്ക് ഓക്സൈഡ്
9. ‘അസേ൯’ എന്നും അറിയപ്പെടുന്നത് ഏത് രാസവസ്തു?
– അമോണിയ
10. “പെര്‍മനെന്റ് വൈറ്റ്” എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– ബേരിയം സള്‍ഫേറ്റ്
11. പ്ലാസ്റ്റര്‍ ഓഫ് പാരിസ് രാസപരമായി എന്താണ്?
– കാത്സ്യം സള്‍ഫേറ്റ്
12. പെറു സാൾട്ട്പീറ്റര്‍, ചിലിസാള്‍ട്ട്പീറ്റര്‍’ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– സോഡിയം നൈട്രേറ്റ്
13. ‘കാസ്റ്റിക്ക് പൊട്ടാഷ്’ എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
14. “സാല്‍ അമോണിയാക്ക്, നുഷാദിര്‍ സാള്‍ട്ട് എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– അമോണിയം ക്ലോറൈഡ്
15. കാര്‍ബോറണ്ടം എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– സിലിക്കണ്‍ കാര്‍ബൈഡ്
16. എന്താണ് കൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു?
– അലൂമിനിയം ഓക്‌സൈഡ്
17. ക്വാർട്ട്സ്, സിലിക്ക എന്നീ പേരുകളുള്ള രാസവസ്തു ഏതാണ്?
– സിലിക്കണ്‍ ഡയോക്സൈഡ്
18. ‘നോര്‍വീജിയന്‍ സാള്‍ട്ട്പീറ്റര്‍’ എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– കാത്സ്യം നൈട്രേറ്റ്
19. യെല്ലോ കേക്ക്, യുറേനിയ എന്നിങ്ങനെ അറിയപ്പെടുന്ന രാസവസ്തുവേത്?
– യുറേനിയം ഡയോക്സൈഡ്
20. കമലിയണ്‍ മിനറല്‍, കോണ്ടിസ് ക്രിസ്റ്റല്‍സ് എന്നീ പേരുകളുള്ള രാസവസ്തുവേത്?
– പൊട്ടാസ്യം പെര്‍മാംഗനേറ്റ്
21. ലൂണാര്‍ കാസ്റ്റിക്ക് എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– സില്‍വര്‍ നൈട്രേറ്റ്
22. വാഷിങ് സോഡ, സോഡാ ആഷ് എന്നിങ്ങനെ അറിയപ്പെടുന്ന സോഡിയം സംയുക്തമേത് ?
– സോഡിയം കാര്‍ബണേറ്റ് (അലക്കുകാരം)
23. ബേക്കിങ് സോഡ (അപ്പക്കാരം) എന്നറിയപ്പെടുന്ന സോഡിയം സംയുക്തമേത്?
– സോഡിയം ബൈകാര്‍ബണേറ്റ്
24. “ഹൈപ്പോ” എന്നറിയപ്പെടുന്ന സോഡിയത്തിന്റെ സംയുക്തം ഏതാണ്?
– സോഡിയം തയോസള്‍ഫേറ്റ്
25. ‘ഗ്ലൗബേഴ്‌സ് സാള്‍ട്ട്’, സാല്‍ മിറ ബില്ലിസ് എന്നിങ്ങനെ പേരുകളുള്ള സോഡിയം സംയുക്തം ഏതാണ്?
– സോഡിയം സള്‍ഫറ്റ്
26. ‘സാള്‍ട്ട് കേക്ക്” എന്നറിയപ്പെടുന്ന സോഡിയം സായുക്തമേത്?
– സോഡിയം സള്‍ഫേറ്റ്
27. ഹോട്ട് ഐസ് എന്നറിയപ്പെടുന്ന സോഡിയം സംയുക്തം ഏതാണ്?
– സോഡിയം അസെറ്റേറ്റ്
28. ‘ഹാലൈറ്റ് എന്നറിയപ്പെടുന്നത് ഏത് സോഡിയം സംയുക്തത്തിന്റെ ധാതു രൂപമാണ്?
– സോഡിയം ക്ലോറൈഡ്