Kerala PSC Physics Questions in Malayalam Part 1

physics

1. കാർബൺ 14 എന്ന ഐസോടോപ്പ് ഉപയോഗിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയുടെ സാങ്കേതികനാമം എന്ത്?

കാർബൺ ഡേറ്റിങ്

2. ഡി.എൻ.എ. ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?

ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക്

3. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡിന്റെ പേര്?

ആനോഡ്

4. എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലമായി ഒരു വസ്തുവിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സലർജിക്കുന്ന പ്രതിഭാസം?

ഫോട്ടോ ഇലക്ട്രിക്ക് എഫക്ട് (Photo Electric Effect)

5. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്?

ഹെൻറി ബെക്വറൽ

6. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ജർമൻ ഭൗതീകശാസ്ത്രജ്ഞൻ?

മാക്സ് പ്ലാങ്ക്

7. ഒരു നാനോ (നൂറു കൂടിയിലൊന്ന്) സെക്കൻഡിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരം?

ഒരു അടി

8. ഒരു വസ്തുവിന്റെ പിണ്ഡത്തെ (Mass) അതിന്റെ വ്യാപ്തം (Volume) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതെന്ത്?

സാന്ദ്രത (Density)

9. ന്യൂട്ടൻ-മീറ്റർ എന്തിന്റെ യൂണിറ്റ് ആണ്?

ഊർജ്ജത്തിന്റെ

10. ആൽക്കെമിയിൽ നിന്ന് രാസത്തിനെ വേർതിരിച്ച ഈ ശാസ്ത്രജ്ഞനാണ് ‘ആധുനിക രസതന്ത്രത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. ആരാണദ്ദേഹം?

റോബർട്ട് ബോയൽ